
ന്യൂഡല്‍ഹി: സുശാന്ത് സിങ് രാജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട് നാര്‍ക്കോട്ടിക്സ് കണ്ട്രോള് ബ്യൂറോ റജിസ്റ്റര്‍ ചെയ്ത ലഹരിമരുന്ന് കേസില്‍ രണ്ടുപേര്‍ അറസ്റ്റില്‍. സുശാന്തിന്റെ കാമുകിയായിരുന്ന റിയ ചക്രവര്‍ത്തിയുടെ വാട്സാപ്പ് ചാറ്റുകളില്‍ നിന്നാണ് അറസ്റ്റിലായവരെക്കുറിച്ചുള്ള വിവരങ്ങള്‍ ലഭിച്ചതെന്നാണ് സൂചന.
നടന് ലഹരിമരുന്ന് എത്തിച്ച് നല്‍കിയതെന്ന് ആരോപിക്കപ്പെടുന്നവരാണ് അറസ്റ്റിലായത്. കേസില്‍ നടി റിയ ചക്രവര്‍ത്തിയുടെ പങ്ക് സംബന്ധിച്ച് ഇനിയും വ്യക്ത വന്നിട്ടില്ല. സിബിഐയുടെ ചോദ്യം ചെയ്യലുകള്‍ പൂര്‍ത്തിയായ ശേഷമാകും നാര്‍ക്കോട്ടിക് കണ്ട്രോള് ബ്യൂറോ നടിയില്‍ നിന്നും മൊഴി എടുക്കുക.
അതിനിടെ, സുശാന്തിന്റെ സുഹൃത്തായ സന്ദീപ് സിങ്ങിന്റെ ബിജെപി ബന്ധം അന്വേഷിക്കണമെന്ന് മഹാരാഷ്ട്ര ആഭ്യന്തരമന്ത്രി അനില്‍ ദേശ്മുഖ് ആവശ്യപ്പെട്ടു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജീവിതത്തെ അടിസ്ഥാനപ്പെടുത്തിയ പി എം. മോദി സിനിമയുടെ നിര്‍മാതാവായിരുന്നു സന്ദീപ് സിങ്.






