
ഇടുക്കി : പെട്ടിമുടി ദുരന്തത്തില്‍ കാണാതായ ഒരാളുടെ കൂടെ മൃതദേഹം കണ്ടെടുത്തു. ഇതോടെ മരണസംഖ്യ 66 ആയി. പെട്ടിമുടിയിൽ നിന്ന് 14 കിലോമീറ്റർ മാറി ഭൂതക്കുഴിയില്‍ നിന്നാണ് മൃതദേഹം കണ്ടെടുത്തത്. പാറക്കൂട്ടത്തിനിടയിൽ കുടുങ്ങിക്കിടക്കുന്ന നിലയിലായിരുന്നു മൃതദേഹം. നാട്ടുകാരും വനംവകുപ്പും ചേർന്നുള്ള പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്. ഇനി നാലുപേരെ കൂടിയാണ് കണ്ടെത്താനുള്ളത്. മൃതദേഹം വീണ്ടെടുക്കാൻ അഗ്നിശമനസേന പെട്ടിമുടിയിലേക്ക് തിരിച്ചു.






