
പാരിസ്: കറുത്തവര്‍ഗക്കാരിയായ എംപിയെ അടിമയായി ചിത്രീകരിച്ച സംഭവത്തില്‍ ഫ്രാന്‍സില്‍ പ്രതിഷേധം ശക്തം.ഫ്രാന്‍സിലെ ഒരു പ്രസിദ്ധീകരണത്തിലാണ് വംശീയവെറി പ്രകടിപ്പിക്കുന്ന തരത്തില്‍ ചിത്രം നല്‍കിയത്. പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോണ്‍ തന്നെ സംഭവത്തെ അപലപിച്ച് രംഗത്തെത്തി.
ഇടത് എംപിയായ ഡാനിയല്‍ ഒബാനോയെ ചങ്ങലകൊണ്ട് ബന്ധിച്ച്, കഴുത്തില്‍ ഇരുമ്പുവടവുമണിഞ്ഞ് നില്ക്കുന്ന രീതിയില്‍ ചിത്രീകരിച്ചത്.
പ്രസിദ്ധീകരണത്തിന്റെ ഏറ്റവും പുതിയ ലക്കത്തിലായിരുന്നു ഇത്. വംശീയത ഒരുതരത്തിലും വച്ചുപൊറുപ്പിക്കില്ലെന്ന്, എംപി ഡാനിയേല്‍ ഒബോനോയെ ഫോണില്‍ വിളിച്ച് മാക്രോണ്‍ ഉറപ്പുനല്‍കി.
തീവ്ര വലതുപക്ഷ ചായ്വുള്ള മാസികയിലാണ് ചിത്രം വന്നത്. രാജ്യം മുഴുവന്‍ ഒബാനോയ്ക്കൊപ്പമുണ്ടെന്നാണ്, സംഭവത്തെ അപലപിച്ച പ്രധാനമന്ത്രി ഴാങ് കാസ്റ്റെക്സിന്റെ പ്രതികരണം.






