
പത്തനംതിട്ട: കോവിഡ് രോഗിയായ പെണ്‍കുട്ടിയെ ആംബുലന്‍സ് ഡ്രൈവര്‍ പീഡിപ്പിച്ചു. ഇന്ന് പുലര്‍ച്ചെയായിരുന്നു സംഭവം. കോവിഡ് പോസിറ്റീവായ രണ്ട് യുവതികളുമായി ഇയാള്‍ പോവുകയായിരുന്നു. അടൂരില്‍ നിന്ന് കോഴഞ്ചേരിയിലെ കോവിഡ് കെയര്‍ സെന്ററിലേക്കാണ് േപായത്.
ഒരാളെ കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ ഇറക്കാനാണ് ആരോഗ്യവകുപ്പ് അധികൃതര്‍ ഇയാള്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നത്. അതനുസരിച്ച് ഒരു യുവതിയെ ആശുപത്രിയിലിറക്കി, പീഡനത്തിനിരയായ 20 കാരിയുമായി ഇയാള്‍ കോവിഡ് ചികിത്സാ കേന്ദ്രത്തിലേക്ക് യാത്ര തുടര്‍ന്നു.
ആറന്മുള വിമാനത്താവള പദ്ധതി പ്രദേശത്തെ ആളൊഴിഞ്ഞ സ്ഥലത്തുവെച്ച് പെണ്‍കുട്ടിയെ പീഡിപ്പിക്കുകയായിരുന്നു. ചികിത്സാ കേന്ദ്രത്തിലെത്തിയ ശേഷം പെണ്‍കുട്ടി പോലീസില്‍ വിവരമറിയിച്ചു. രാത്രി തന്നെ പോലീസ് പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തി. ഇതേ തുടര്‍ന്ന് നൗഫലിനെ പോലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു.
ഇയാള്‍ കൊലക്കേസ് പ്രതിയാണ്. പെണ്‍കുട്ടിയെ വൈദ്യപരിശോധന്ക്ക് വിധേയയാക്കും. പിടിയിലായ നൗഫലിനെയും ക്വാറന്റീനില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.






