കഴിഞ്ഞ ദിവസമാണ് പബ്ജി അടക്കമുള്ള 118 ചൈനീസ് ആപ്പുകള്‍ കേന്ദ്ര ഐടി മന്ത്രാലയം നിരോധിച്ചത്. നിങ്ങളൊരു പബ്ജി ആരാധകനാണെങ്കിൽ വിഷമിക്കേണ്ട. ഇപ്പോഴിതാ ഒരു പുതുപുത്തന്‍ മള്‍ട്ടി പ്ലെയര്‍ ഗെയിം അവതരിപ്പിച്ചിരിക്കുകയാണ് ബോളിവുഡ് താരം അക്ഷയ് കുമാര്‍. ബോളിവുഡ് നടൻ അക്ഷയ് കുമാറിന്റെ നേതൃത്വത്തിൽ മൾട്ടിപ്ലെയർ ആക്ഷൻ ഗെയിം 'ഫിയർലെസ്സ് ആൻഡ് യുണൈറ്റഡ്: ഗാർഡ്സ് (FAU:G)' ആണ് ഒക്ടോബറിൽ എത്തുക.
ഫൗജി (ഹിന്ദിയിൽ സൈന്യം) ഗെയിം തയ്യാറാക്കുന്നത് ബെംഗളൂരു ആസ്ഥാനമായി പ്രവർത്തിക്കുന്ന എൻകോർ ഗെയിംസ് ആണ്. പ്രധാനമന്ത്രിയുടെ ആത്മനിർഭർ സംരംഭത്തിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടാണ് ഫൗജി ഗെയിം തയ്യാറാക്കുന്നത് എന്ന് ഗെയ്മറും ജിഓക്യൂഐഐ-യുടെ സിഇഒയുമായ വിശാൽ ഗോണ്ടൽ പറഞ്ഞു.
ഇന്ത്യൻ സൈന്യത്തിലെ ധീരജവാന്മാർക്കായി പ്രവർത്തിക്കുന്ന 'ഭാരത് കെ വീർ ട്രസ്റ്റ്' എന്ന സംഘടനയ്ക്ക് ഗെയിം പുറത്തിറക്കി ലഭിക്കുന്ന വരുമാനത്തിന്റെ 20 ശതമാനം നൽകും എന്നും നടൻ അക്ഷയ് കുമാർ ട്വിറ്ററിൽ കുറിച്ചു.
അതിര്‍ത്തിയില്‍ സ്ഥിതിഗതികള്‍ വഷളാവുന്ന സാഹചര്യത്തിലായിരുന്നു ഐടി മന്ത്രാലയം പബ്ജി അടക്കമുള്ള 118 ചൈനീസ് ആപ്പുകള്‍ നിരോധിച്ചത്. ഇന്ത്യന്‍ സര്‍ക്കാരിന്റെ നടപടിയെ വിമര്‍ശിച്ച് ചൈന രംഗത്തുവരുകയും ചെയ്തിരുന്നു.

Comments