Authored by Web Desk | Last updated: 07 Sep 2020, 5:01 PM | 3 min read
''ഇന്റര്‍നാഷണല്‍ ഹെഡ് ഏയ്ക്ക് സൊസൈറ്റിയുടെ നിര്‍വചനപ്രകാരം കഴുത്തിന്റെ മുകള്‍ ഭാഗത്തും തലയിലും അനുഭവപ്പെടുന്ന വേദനയാണ് വിശാലമായ അര്‍ഥത്തില്‍ തലവേദനയെന്ന് വിളിക്കുന്നത്''
ജീവിതത്തില്‍ ഒരിക്കലെങ്കിലും തലവേദന അനുഭവിക്കാത്തവരായി ആരും ഉണ്ടാവില്ല. തലവേദനയുടെ പൊല്ലാപ്പുകള്‍ ഒരു ദിവസത്തെ മുഴുവന്‍ ഉന്മേഷവും ഇല്ലാതാക്കിയേക്കാം. അപ്പോള്‍ തലവേദനയെ ശപിക്കാതിരിക്കുന്നതെങ്ങനെ. ബാമും ഓയിന്മെന്റും വാരിതേച്ചിട്ടും ആശ്വാസം ലഭിക്കിന്നില്ല, വേദന സംഹാരി കഴിച്ചിട്ടും വേദനയ്ക്കു കുറവില്ലല്ലോ എന്നിങ്ങനെ തലവേദനയെക്കുറിച്ചുള്ള പരാതികള്‍ നീണ്ടുപോകാം. എന്താണ് തല വേദനയ്ക്കു കാരണം? ഒരു പ്രത്യേക നിര്വ്വചനംകൊണ്ട് തലവേദനയെ വിശദീകരിക്കാനാവില്ല. ഇന്റര്‍നാഷണല്‍ ഹെഡ് ഏയ്ക്ക് സൊസൈറ്റിയുടെ നിര്‍വചനപ്രകാരം കഴുത്തിന്റെ മുകള്‍ ഭാഗത്തും തലയിലും അനുഭവപ്പെടുന്ന വേദനയാണ് വിശാലമായ അര്‍ഥത്തില്‍ തലവേദനയെന്ന് വിളിക്കുന്നത്.
പ്രൈമറി ഹെഡ് ഏക്ക്
ഗൗവരമായ രോഗങ്ങളുടെ ലക്ഷണമല്ലാതെ അനുഭവപ്പെടുന്ന തലവേദനയാണിത്. ഇത് സാധാരണ കണ്ടുവരുന്ന ഒന്നായതിനാല്‍ ഭയപ്പെടേണ്ടതില്ല. നിത്യ ജീവിതത്തിന്റെ ഭാഗമായി കണ്ടവരുന്നതിനാല് പ്രത്യേക മരുന്നുകളുടെ ആവശ്യവുമില്ല.
സെക്കന്‍ഡറി ഹെഡ് ഏയ്ക്ക്
ബ്രെയിന്‍ ട്യൂമര്‍, മസ്തിഷ്ക രക്തസ്രാവം, ദന്തരോഗങ്ങള്‍ തുടങ്ങി ശരീരത്തില്‍ ഉണ്ടാകുന്ന അസുഖങ്ങളുടെ ഭാഗമായി കണ്ടുവരുന്ന ലക്ഷണങ്ങളാണ് സെക്കന്‍ഡറി ഹെഡ് ഏയ്ക്ക്.
മൈഗ്രേന്
പൈമ്രറി ഹെഡ് ഏക്കില്‍ പ്രധാനപ്പെട്ട മൈഗ്രേന് നിസാരക്കാരനല്ല. ആറു ശതമാനം പുരുഷന്മാരിലും പതിനെട്ട് ശതമാനം സ്ത്രീകളിലും ജീവിതകാലത്ത് ഒരിക്കലെങ്കിലും ഈ തലവേദന ഉണ്ടാകാമെന്ന് പഠനങ്ങളുടെ അടിസ്ഥാനത്തില്‍ തെളിയിക്കപ്പെട്ടിട്ടുണ്ട്. നെറ്റിയുടെ ഇരുവശങ്ങളിലും അനുഭവപ്പെടുന്ന സൂചികൊണ്ട് കുത്തുന്നതുപോലെയുള്ള അസഹ്യമായ വേദനയാണ് മൈഗ്രേന്. മുപ്പതു വയസിനുമുമ്പ് തുടങ്ങി പ്രായമാകുന്നതോടെ കുറഞ്ഞ് പൂര്‍ണമായും മാറുകയും ചെയ്യും. കുട്ടികളില്‍ മൂന്ന് വയസു മുതല്‍ െൈമഗ്രേന് കാണപ്പെടാമെങ്കിലും അവര്‍ക്ക് പറഞ്ഞറിയിക്കാന്‍ കഴിയാത്തതിനാല്‍ കാരണം മനസിലാകാതെ പോകുന്നു.
രക്തത്തില്‍ അടങ്ങിയിരിക്കുന്ന സെറടോണിന്‍ എന്ന രാസവസ്തു രക്തത്തില്‍ അധികരിക്കുകയും തല്‍ഫലമായി രക്തക്കുഴലുകള്‍ ചുരുങ്ങുന്നു. സെറടോണിന്റെ അളവ് കുറയുമ്പോള്‍ രക്തക്കുഴലുകളുടെ വ്യാസം കൂടുന്നു. ഇങ്ങനെ രാസവസ്തുവിന്റെ അളവില്‍ ഉണ്ടാകുന്ന ഏറ്റക്കുറച്ചിലാണ് മൈഗ്രേനു കാരണം. രക്തക്കുഴലുകള്‍ വികസിക്കുമ്പോള്‍ അവയെ പൊതിഞ്ഞിരിക്കുന്ന വേദന വാഹികളായ നാഡീതന്തുക്കള്‍ ഉത്തേജിതമാകുകയും കഠിനമായ തലവേദന അനുഭവപ്പെടുകയും ചെയ്യുന്നു.
ചീസ്, ചോക്ലേറ്റ് മുതലായ ഭക്ഷണപദാര്‍ഥങ്ങളുടെ അമിത ഉപയോഗം, ശബ്ദം, മാനസിക സമ്മര്‍ദം, ശക്തമായ സൂര്യപ്രകാശം, മാസമുറയുടെ സമയം, ചില മരുന്നുകളുടെ ഉപയോഗം എന്നിവയെല്ലാം മൈഗ്രേന് ക്ഷണിച്ചുവരുത്താം. മൈഗ്രേന് രണ്ടു തരത്തിലുണ്ട്.
ഒരു പ്രത്യേക കാലാപരിധിക്കുള്ളിലായാണ് മൈഗ്രേന് ഉണ്ടാകുന്നതായി കണ്ടുവരുന്നത്. 15 ദിവസം കൂടുമ്പോഴോ മാസത്തില്‍ ഒരിക്കലോ ഇത് കാണപ്പെടാം. ചിലര്‍ക്ക് മാസത്തില്‍ മൂന്നും നാലും തവണയും മറ്റു ചിലര്‍ക്ക് വര്‍ഷത്തില്‍ ഒന്നോ രണ്ടോ തവണയോ മൈഗ്രേന് വരാം. താഴെ പറയുന്ന ലക്ഷണങ്ങളഒം മൈഗ്രേന്റെ ഭാഗമായി അനുഭവപ്പെടം.
1. തലയ്ക്കു പെരുപ്പ്
2. തലവേദനയോടൊപ്പം കണ്ണില്‍ ഇരുട്ടുകയറുക
3. കാഴ്ചയ്ക്കു മങ്ങല്‍
4. കൈകാലുകളില്‍ മരവിപ്പും ഇക്കിളിയും
5. പ്രകോപനമില്ലാതെ ദേഷ്യപ്പെടുക.
6. ക്ഷീണം അനുഭവപ്പെടുക
7. പ്രകാശം കാണുമ്പോള്‍ തലവേദന അധികരിക്കുക
തലയുടെ ഏതെങ്കിലും ഒരു വശത്തായിരിക്കും വേദന തുടങ്ങുന്നത്. ഓക്കാനം, ഛര്‍ദി എന്നിവയും തലവേദനയുടെ ഭാഗമായി അനുഭവപ്പെടാം. ചിലര്‍ക്കു ഛര്‍ദിച്ചു കഴിഞ്ഞാല്‍ തലവേദനയ്ക്കു ശമനം ലഭിക്കുന്നു.
ചികിത്സ
അപകട രഹിതമായ തലവേദനയാണ് മൈഗ്രേനെങ്കിലും ഗുതരമായ രേഗങ്ങളൊന്നുമില്ലെന്ന് സി.ടി. സ്കാന്‍, എം.ആര്.ഐ എന്നീ പരിശോധനകളിലൂടെ ഉറപ്പുവരുത്തുക. വേദന ഉണ്ടായാല്‍ ഉടന്‍ കഴിക്കാനും വേദന വരാതിരിക്കാന്‍ തുടര്‍ച്ചയായി കഴിക്കേണ്ടതുമായ മരുന്നുകള്‍ ഡോക്ടറുടെ നിര്‍ദേശപ്രകാരം ഉപയോഗിക്കുക. സ്വയം ചികിത്സ അപകടം വരുത്തിവയ്ക്കുമെന്ന് മറക്കാതിരിക്കുക. വേദന സംഹാരികള്‍ അമിതമായി കഴിക്കുന്നത് വൃക്കകളുടെ പ്രവര്‍ത്തന തകരാറിനു കാരണമാവാം. അതിനാല്‍ മൈഗ്രേന് വരാതിരിക്കാന്‍ ശ്രദ്ധിക്കുക.
വളരെ സാധാരണമായി കാണപ്പെടുന്ന ആരോഗ്യപ്രശ്നമാണ് സൈനസൈറ്റിസ്. അറുപതുശതമാനം ആളുകളിലും ഇത് കണ്ടുവരുന്നു. സൈനസ് അറകളില്‍ അണുബാധമൂലം നീര്‍ക്കെട്ടുണ്ടായി പഴുപ്പ് തിങ്ങുന്ന അവസ്ഥയാണ് സൈനസൈറ്റിസ്. വൈറല്‍പനി, ജലദോഷം, അലര്‍ജിക് റൈനെറ്റിസ് എന്നിവമൂലം മൂക്കിനുള്ളില്‍ നീര്‍ക്കെട്ടും മൂക്കടപ്പും ഉണ്ടാകുമ്പോള്‍ സൈനസില്നിന്നുള്ള നാളികള്‍ താല്‍ക്കാലികമായി അടയുന്നു. തുടര്‍ന്ന് സൈനസിനുള്ളില് ശ്ലേഷ്മം തിങ്ങി ക്കൂടി അണുബാധ ഉണ്ടായി പഴുപ്പായി രൂപാന്തരപ്പെടുന്നു. മൂക്കിന്റെ പാലം വളഞ്ഞിരിക്കുന്നവരില് ഇതിനുള്ള സാധ്യത കൂടുതലാണ്.
സൈനസൈറ്റിസിന് തക്ക സമയത്തു ചികിത്സിക്കണം. അല്ലെങ്കില്‍ വിട്ടുമാറാത്ത ചുമ, ചെവിയില്‍ പഴുപ്പ്, ബ്രോങ്കൈറ്റിസ് തുടങ്ങിയ അവസ്ഥകളിലേക്കു എത്തിച്ചേരാന്‍ കാരണമാകാം. ആന്റിബയോട്ടിക്കുകള്‍, മൂക്കിലെ നീര്‍ക്കെട്ടു കുറയ്ക്കാന്‍ തുള്ളി മരുന്നുകള്‍, അലര്‍ജിക്കുള്ള മരുന്നുകള്‍ എന്നിവയാണ് ചികിത്സ. നീണ്ടു നില്ക്കുന്ന സൈനസൈറ്റിസിന് ശസ്ത്രക്രിയ ആവശ്യമായി വന്നേക്കാം. ആവി പിടിക്കുകയാണ് സൈനസൈറ്റിസില്നിന്നും പെട്ടെന്ന് രക്ഷപ്പെടാനുള്ള എളുപ്പ മാര്‍ഗം.
1. ഉറക്കക്കുറവ് വേദന അധികരിപ്പിക്കുമെന്നതിനാല്‍ കൃത്യമായ ഉറക്കം പ്രധാനമാണ്
2. യോഗ, ധ്യാനം മുതലായവയിലൂടെ മാനസിക സമ്മര്‍ദങ്ങള്‍ ഒഴിവാക്കുക.
3. കൃത്യമായ ഭക്ഷണക്രമം.
4. മദ്യപാനം, പുകവലി എന്നിവ ഉപേക്ഷിക്കുക
5. ധാരാളം വെള്ളം കുടിക്കുക
സൈനസൈറ്റിസ്
തലയോട്ടിക്കുള്ളില്‍ നാസികയുടെ മുകളിലും ഇരുവശങ്ങളിലുമായി കാണപ്പെടുന്ന വായു അറകളാണ് സൈനസുകള്‍. തലയോട്ടിയുടെ ഭാരം കുറയ്ക്കുകയും ശബ്ദത്തിനു മുഴക്കം നല്‍കുകയുമാണ് അവയുടെ ധര്‍മ്മം. ഈ സൈനസുകളുടെ ഉള്ഭവഗം ശ്ലേഷ്മസ്തരത്താല്‍ ആവരണം ചെയ്യപ്പെട്ടിരിക്കുന്നു. ഇവയില്‍ ഉത്പാദിപ്പിക്കപ്പെടുന്ന ശ്ലേഷ്മം നാളികള്‍ വഴി നാസികയിലേക്കു തുറക്കുന്നു.
നാസികയുടെയും കണ്ണിന്റെയും മുകളില്‍ ഇരുവശങ്ങളിലുമായി കാണപ്പെടുന്ന ഫ്രോണ്ടല്‍ സൈനസ്, നാസികയുടെ മുഗള്‍ ഭാഗത്തിനും ഇരുകണ്ണുകള്‍ക്കുമിടയിലായി സ്ഥിതി ചെയ്യുന്ന എത്മോയിഡ് സൈനസ്, കണ്ണുകള്‍ക്കുതാഴെ ഇരുവശങ്ങളിലുമായി മാക്സില്ലറി സൈനസ്, നാസികയുടെ പുറകിലായി കാണപ്പെടുന്ന സ്ഫീനോയ്ഡ് എന്നിവയാണ് നാല് സൈനസുകള്‍.