
കൊളംബോ: ശ്രീലങ്കയിലും ഗോവധ നിരോധനം നടപ്പിലാക്കാനൊരുങ്ങുന്നു. ഭരണത്തിലുള്ള പാര്‍ട്ടിയായ ശ്രീലങ്ക പൊതുജന പെരമുന്നയാണ് ഗോവധം നിരോധാക്കാനുള്ള ശുപാര്‍ശ മുന്നോട്ടുവെച്ചത്. ഗോവധത്തിന് നിരോധനമേര്‍പ്പെടുത്തിയാലും ബീഫ് ഇറക്കുമതി ചെയ്യുന്നതിന് തടസമുണ്ടാവില്ല.
ഇതിനായുള്ള ശുപാര്‍ശ പ്രധാനമന്ത്രി മഹീന്ദ്ര രാജ്പക്സ പാര്‍ട്ടി പാര്‍ലമെന്ററി സംഘവുമായി ചര്‍ച്ച ചെയ്തു. അന്തിമ തീരുമാനം ആയിട്ടില്ല എന്ന് പ്രധാനമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ട ഔദ്യോഗികവൃത്തങ്ങള്‍ പ്രതികരിച്ചു.
ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് സര്‍ക്കാരിന് കൈമാറാനൊരുങ്ങുകയാണ് രാജ്പക്സ എന്നാണ് വിഷയവുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ പ്രതികരിക്കുന്നത്.






