
പട്ന: 30 വര്ഷം കൊണ്ട് മൂന്നു മീറ്റര് നീളത്തില് കനാലുവെട്ടി ബിഹാറിലെ ഒരു കര്ഷകന്. ഗയ ലാത്വവയിലെ കോത്തില്വയിലാണ് ഒറ്റയാള് പോരാട്ടത്തിലൂടെ വറ്റിവരണ്ട ഗ്രാമത്തിലേക്ക് നീര്ച്ചാലൊരുക്കിയത്.
ലോംഗി ബുയാന് എന്ന കര്ഷകനാണ് അങ്ങകലെ കുന്നിന് മുകളില് നിന്നുള്ള മഴവെള്ളം സ്വന്തം കൃഷിയിടത്തിലേക്കും ഗ്രാമത്തിലേക്കും എത്തിക്കാന് കനാല് വെട്ടിയത്. കന്നുകാലികളെ മേയ്ക്കാനായി കാട്ടിലേക്ക് പോകുമ്പോള് അതിനൊപ്പം കനാലും കുഴിച്ചു തുടങ്ങി. ഗ്രാമവാസികള് ഉപജീവനത്തിനായി നഗരങ്ങളിലേക്ക് പോയെങ്കിലും താന് ഈ ഗ്രാമത്തില് തന്നെ തുടരാന് തീരുമാനിച്ചതായും ലോംഗി പറയുന്നു.
വലിയ കുളത്തിലേയ്ക്കാണ് ലോംഗിയുടെ കനാല് എത്തുന്നത്. പാടങ്ങളില് ജലസേചനം നടത്താനും ഒപ്പം കന്നുകാലികള്ക്കും ഇത് ഗുണം ചെയ്യും. മലകകളാല് ചുറ്റപ്പെട്ട നിബിഡ വനപ്രദേശമാണ് കോത്തില്വ എന്ന ഗ്രാമം. മാവോയിസ്റ്റുകളുടെ സാന്നിധ്യവുമുണ്ട്.







Comments