
തിരുവനന്തപുരം : തലസ്ഥാനത്ത് ഇന്ന് 412 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. കോഴിക്കോട്, മലപ്പുറം, എറണാകുളം ജില്ലകളിൽ ഇന്ന് 300ലേറെപ്പേർക്ക് രോഗം കണ്ടെത്തി. നാല് ജില്ലകളിൽ രോഗികളുടെ എണ്ണം 200 കടന്നു. സംസ്ഥാനത്ത് ഇന്ന് 3139 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. കോഴിക്കോട് 399, മലപ്പുറം 378, എറണാകുളം 326, ആലപ്പുഴ 252, കണ്ണൂര്‍ 234, പാലക്കാട് 233, കൊല്ലം 205, കോട്ടയം 196, തൃശൂര്‍ 182, കാസര്‍ക്കോട് 124, പത്തനംതിട്ട 102, വയനാട് 56, ഇടുക്കി 40 എന്നിങ്ങനെയാണ് ജില്ലകളില്‍ രോഗ ബാധ സ്ഥിരീകരിച്ചത്.
ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 36 പേര് വിദേശ രാജ്യങ്ങളില്‍ നിന്നും 126 പേര് മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. 2921 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അതില്‍ 251 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. തിരുവനന്തപുരം 395, കോഴിക്കോട് 392, മലപ്പുറം 365, എറണാകുളം 298, ആലപ്പുഴ 229, പാലക്കാട് 219, കണ്ണൂര്‍ 207, കോട്ടയം 191, കൊല്ലം 188, തൃശൂര്‍ 172, കാസര്‍ക്കോട് 121, പത്തനംതിട്ട 75, വയനാട് 51, ഇടുക്കി 18 എന്നിങ്ങനെയാണ് ഇന്ന് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.






