
കൊച്ചി: ഒത്തുകളി വിവാദത്തില്‍ ഉള്‍പ്പെട്ടതിനെ തുടര്‍ന്ന് ഏഴു വര്‍ഷത്തെ വിലക്കില്‍ നിന്ന് ഇന്ത്യന്‍ ക്രിക്കറ്റ് താരവും മലയാളിയുമായ എസ്. ശ്രീശാന്ത് പുറത്തുകടന്നു. ഞായറാഴ്ചയോടെയാണ് താരത്തിന്റെ വിലക്ക് കാലാവധി അവസാനിച്ചത്. ഭാവി പരിപാടികള്‍ കൊച്ചിയില്‍ താരം ഇന്ന് പ്രഖ്യാപിക്കും.
'ഇന്ന് ഞാന്‍ സ്വതന്ത്രനായിരിക്കുന്നു. കൂട്ടില്‍ നിന്ന് തുറന്നുവിട്ട ഒരു പക്ഷിയെപ്പോലെ, ക്രിക്കറ്റില്‍ നിന്നുള്ള ഏഴു വര്‍ഷത്തെ വിലക്കു നീങ്ങിയതിനെക്കുറിച്ചുള്ള എസ് ശ്രീശാന്തിന്റെ വാക്കുകളായിരുന്നു ഇത്..
അതേസമയം വിദേശത്ത് കളിക്കാനുള്ള ബിസിസിഐയുടെ അനുവാദം ശ്രീശാന്ത് തേടാനിരിക്കുകയാണ്. ഫിറ്റ്നസ് തെളിയിച്ചാല്‍ കേരള രഞ്ജി ടീമിലേക്ക് പരിഗണിക്കുമെന്ന് കേരള ക്രിക്കറ്റ് അസോസിയേഷന് നേരത്തെ വ്യക്തമാക്കിയിരുന്നു. എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ ആഭ്യന്തര ക്രിക്കറ്റ് ആരംഭിക്കാനുള്ള സാധ്യത വിരളമാണ് എന്നതാണ് താരത്തെ കാത്തിരിക്കുന്ന ആശങ്ക.
വിലക്കിനിടെ വിരമിക്കല്‍ പോലും ഒരു ഘട്ടത്തില്‍ ആലോചിച്ചുവെന്നും താരം പ്രതികരിച്ചു. എന്നാല്‍ ഇ്രതയും കാലം കാത്തിരുന്നിട്ട് ഇപ്പോഴതു ചെയ്യുന്നത് നീതിയല്ലെന്ന് തോന്നിയതായും താരം കൂട്ടിച്ചേര്‍ത്തു.





