
പ്രമുഖ ഇലക്ട്രോണിക്സ് നിര്‍മാതാക്കളായ സൗണ്ട് വണ്‍ ഓവര്‍ ദി ഇയര്‍ വി11 വയര്‍ലെസ് ബ്ലുടൂത്ത് ഹെഡ്ഫോണുകള് ഔദ്യോഗികമായി പുറത്തിറക്കി. സൗണ്ട് വണിന്റെ തന്നെ വി10 ഹെഡ്ഫോണുകളുടെ പിന്‍ഗാമിയാണ് വി11. മികച്ച കണക്റ്റിവിറ്റിയും, ദൈര്‍ഘ്യമേറിയ ബാറ്ററി ആയുസും പുതിയ ഹെഡ്ഫോണിനൊപ്പം കമ്പനി വാഗ്ദാനം ചെയ്യുന്നു.
ഹെഡ്ഫോണുകള്‍ക്ക് 20 മണിക്കൂര്‍ ബാറ്ററി ലൈഫാണ് ലഭിക്കുന്നത്. രണ്ടു മണിക്കൂറിനുള്ളില്‍ ബാറ്ററി ഫുള്‍ ചാര്‍ജ് ആകും. ഹെഡ്ഫോണിലെ ഹെഡ്ബാന്ഡിലും ഇയര്കപ്പുകളിലും അള്‍ട്രാ സോഫ്റ്റ് കുഷ്യനുകള്‍ ഉണ്ട്.. കൂടാതെ പാസ്സീവ് നോയിസ് ക്യാന്സലേഷന് അഥവാ കോളുകള്‍ ചെയ്യുമ്പോഴും പാട്ടുകള്‍ ആസ്വദിക്കുമ്പോഴും പുറത്തു നിന്നുള്ള അനാവശ്യമായ ശബ്ദങ്ങളെ തടയാനുള്ള സവിശേഷതയും ഇതിലുണ്ട്.
നിലവില്‍ വെറും 999 രൂപയ്ക്ക് ആമസോണ്‍ ഇന്ത്യ, ഫ്ലിപ്കാര്‍ട്ട്, സൗണ്ട് വണ്‍ എന്നി വെബ്സൈറ്റില്‍ ഇവ ലഭ്യമാകും. ഒരു വര്‍ഷത്തെ വാറന്റിയും കമ്പനി ഉറപ്പ് നല്കുന്നു. ഭാരം കുറച്ചും ബാഗില്‍ സുരക്ഷിതമായി മടക്കി വെക്കാന്‍ കഴിയുംവിധവുമാണ് വി11 ഹെഡ്ഫോണുകള് രൂപകല്പന ചെയ്തിട്ടുള്ളത്. ഫോണ്‍ ചെയ്യുന്നതിന് മൈക്രോഫോണും ഹെഡ്ഫോണില് ഘടിപ്പിച്ചിട്ടുമുണ്ട്.






