ഡെവലപ്പര്‍മാരില്‍ നിന്ന് വ്യാപകമായ പ്രതിഷേധം ഉയര്‍ന്ന സാഹചര്യത്തിൽ ഇന്‍ ആപ്പ് പര്‍ചേസ് നിയമങ്ങളിലും ക്ലൗഡ് സ്ട്രീം ചെയ്യുന്ന ഗെയിമുകള്‍ക്കുള്ള നിയന്ത്രണങ്ങളിലും ആപ്പിള്‍ ഇളവ് വരുത്തി. ചെറിയ മാറ്റങ്ങള്‍ മാത്രമാണ് വരുത്തിയിട്ടുള്ളത്. ഇതിലൂടെ ആപ്പ്സ്റ്റോറിലെ കര്‍ശന നിയമങ്ങള്‍ക്കെതിരെയുള്ള ഡെവലപ്പര്‍മാരുടെ പരാതി ആപ്പിള്‍ പരിഗണിക്കുകയാണ് ചെയ്തത്.
അപ്ലിക്കേഷനിലെ വാങ്ങലുകള്‍, ഡൗണ്‍ലോഡുകള്‍, സബ്സ്ക്രിപ്ഷനുകള്‍ എന്നിവയില്‍ നിന്ന് എടുക്കുന്ന 15% മുതല്‍ 30% വരെയുള്ള ഫീസ് നിരക്ക് ആപ്പിള്‍ മാറ്റുന്നില്ലെന്നും പുതിയ അപ്ഡേറ്റിൽ ഈ ഫീസ് കുറച്ച് സന്ദര്‍ഭങ്ങളില്‍ മാത്രമേ ബാധകമാകൂ എന്നാണ് റിപ്പോർട്ട്.
ഇനി മുതല്‍ ക്ലൗഡ് സ്ട്രീമിങ് വീഡിയോ ഗെയിമുകള്‍ ആപ്പിള്‍ ഉപകരണങ്ങളിലും ലഭിക്കും. മൈക്രോസോഫ്റ്റ്, എന്‍വിഡിയ കോര്‍പ്പ്, ഗൂഗിള്‍ തുടങ്ങിയ കമ്പനികളെ തങ്ങളുടെ ക്ലൗഡ് സ്ട്രീമിങ് ഗെയിമുകള്‍ക്ക് അനുവാദം നല്‍കാത്ത ആപ്പിളിന്റെ നിലപാട് ഏറെ അസ്വസ്ഥരാക്കിയിരുന്നു. ഇമെയില്‍ ആപ്പുകള്‍, ഓണ്‍ലൈന്‍ ടീച്ചിങ് ആപ്ലിക്കേഷനുകള്‍ എന്നിവക്കുള്ള ഇന്‍ ആപ്പ് പര്‍ചേസ് നിബന്ധനകളും ആപ്പിള്‍ ഒഴിവാക്കിയിട്ടുണ്ട്.






