
ന്യുഡല്‍ഹി: മോസ്കോയില്‍ ഇന്ത്യയുടെയും ചൈനയുടെയും വിദേശകാര്യ മന്ത്രിമാര്‍ തമ്മിലുള്ള കൂടിക്കാഴ്ച നടക്കുന്നതിനു മുന്‍പ് അതിര്‍ത്തിയില്‍ ആകാശത്തേക്ക് വെടിവയ്പ് നടന്നുവെന്ന് റിപ്പോര്‍ട്ട്. ലഡാക്കിലെ പാങ്കോംഗ് തടാകത്തിനു വടക്കുഭാഗത്തായി 100-200 റൗണ്ട് വരെ 'വാണിംഗ് ഷോട്ട്സ്' ഉണ്ടാതെയന്ന റിപ്പോര്‍ട്ടാണ് പുറത്തുവരുന്നത്.
ലഡാക്കിലെ യഥാര്‍ത്ഥ നിയന്ത്രണ രേഖയിലുള്ള സംഘര്‍ഷാവസ്ഥയില്‍ ഇളവ് വരുത്തുന്നതിന് ഇന്ത്യയുടെ വിദേശകാര്യ മന്ത്രി എസ്.ജയ്ശങ്കറും ചൈനീസ് മന്ത്രി വാങ് യിയും ഈ മാസം പത്തിനാണ് മോസ്കോയില്‍ ധാരണയിലെത്തിയത്.
സെപ്തംബര്‍ ആദ്യമാണ് അതിര്‍ത്തിയില്‍ ആകാശത്തേക്ക് വെടിയുതിര്‍ത്തതെന്ന് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. ഓഗസ്റ്റ് 29നും 30നും മധ്യേ രാത്രിയിലും വെടിവയ്പ് നടന്നിരുന്നു. പാങ്ഗോംഗ് തടാകത്തിന്റെ ദക്ഷിണ തീരത്ത് ചൈന നുഴഞ്ഞുകയറ്റത്തിനു ശ്രമിക്കുന്നതിനിടെയായിരുന്നു ഇത്. ഇന്ത്യന്‍ സേനയെ ഭയപ്പെടുത്തി നുഴഞ്ഞുകയറാനുള്ള ശ്രമം പരാജയപ്പെടുത്തിയിരുന്നു. അതിര്‍ത്തിയില്‍ 45 വര്‍ഷത്തിനിടെ ആദ്യമായാണ് വെടിവയ്പ് നടന്നത്.
ജുണ് 14ന് ഗല്‍വാന്‍ താഴ്വരയിലുണ്ടായ ഏറ്റുമുട്ടല്‍ 20 സൈനികരെ ഇന്ത്യയ്ക്ക് നഷ്ടപ്പെട്ടിരുന്നു. ചൈനയുടെ ഭാഗത്തും വന്‍ ആള്‍നാശമുണ്ടായിരുന്നു.






