സമുദ്ര മലിനീകരണത്തിന് ഏറ്റവും അധികം കാരണമാകുന്നത് മനുഷ്യര്‍ വലിച്ചെറിയുന്ന വസ്തുക്കള്‍ തന്നെയാണ്. ഇതില്‍ പ്ലാസ്റ്റിക്കും മറ്റ് വസ്തുക്കളും ഒക്കെ ഉള്‍പ്പെടും. സമുദ്ര മലിനീകരണത്തിന് മനുഷ്യനിര്‍മിത വസ്തുക്കളില്‍ ഏറ്റവുമധികം കാരണമാകുന്ന ഒന്നാണ് സിഗരറ്റ് കുറ്റികള്‍. ഇത് കടല്‍ ജീവികളെ തന്നെയാണ് ഏറ്റവും കൂടുതല്‍ ബാധിക്കുന്നത്. ഇതിന് ഉദാഹരണമാണ് ഐഎഫ്എസ് ഉദ്യോഗസ്ഥനായ സുശാന്ത നന്ദ ട്വിറ്ററില്‍ പങ്കുവെച്ച വിഡിയോ ദൃശ്യങ്ങള്‍.
കടല്‍ത്തീരത്തു കൂടി പുകയുന്ന സിഗരറ്റ് കുറ്റിയുമായി നീങ്ങുന്ന ഞണ്ടിന്റെ ദൃശ്യമാണ് ഇദ്ദേഹം തന്റെ ട്വിറ്റര്‍ അക്കൗണ്ടിലൂടെ പങ്കുവെച്ചത്. ലോകാരോഗ്യ സംഘടനയുടെ കണക്കു പ്രകാരം ഏതാണ്ട് 680 ദശലക്ഷം കിലോ പുകയില മാലിന്യമാണ് കടലിലേക്കെത്തുന്നത്. സെല്ലുലോസ് അസിറ്റേറ്റ് എന്ന പ്ലാസ്റ്റിക് നിര്‍മിത വസ്തുവാണ് ഈ സിഗരറ്റ് കുറ്റികളില്‍ ഫില്‍ട്ടറായി ഉപയോഗിക്കുന്നത്. നിക്കോട്ടിന്, ആര്‍സനിക് എന്നിവയും ഇവയൊടൊപ്പം പലവിധം രാസവസ്തുക്കളും സിഗററ്റ് കുറ്റിയില്‍ നിന്നു സമുദ്രത്തിലേക്കെത്തുന്നു.

പ്ലാസ്റ്റിക് സ്ട്രോകളേക്കാള്‍ മലിനീകരണമാണ് സിഗററ്റ് ഫില്‍ട്ടറുകള്‍ ഉണ്ടാക്കുന്നത്. ഉപേക്ഷിക്കപ്പെടുന്ന സിഗരറ്റ് കുറ്റികള്‍ ദ്രവിക്കാന്‍ പതിറ്റാണ്ടുകളെടുക്കും. മറ്റ് പ്ലാസ്റ്റിക്കുകളില്‍ നിന്ന് വ്യത്യസ്തമായി സിഗരറ്റ് കുറ്റികളിലെ പ്ലാസ്റ്റിക് ദ്രവിച്ചു പോകുമെങ്കിലും അവയിലെ രാസവസ്തുക്കള്‍ സമുദ്ര ജീവികളുടെയുള്ളിലെത്തും. എഴുപതു ശതമാനത്തോളം കടല്‍ പക്ഷികളിലും 30 ശതമാനത്തോളം കടലാമകളിലും പത്തു ശതമാനത്തിലധികം കടല്‍ ജീവികളിലും ഈ സിഗരറ്റ് കുറ്റികളില്‍ നിന്ന് പുറന്തള്ളപ്പെടുന്ന രാസസ്തുക്കളുടെ അംശം ഗവേഷകര്‍ കണ്ടെത്തിയിട്ടുണ്ട്.

Comments