
ന്യൂഡല്‍ഹി: കാര്‍ഷിക മേഖലയില്‍ കാതലായ മാറ്റങ്ങള്‍ കൊണ്ടുവരുന്ന ബില്ലിനെതിരെ കോണ്‍ഗ്രസിന്റെ ദേശവ്യാപക പ്രക്ഷോഭത്തിന് ഇന്ന് തുടക്കം. പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനത്തില്‍ പാസാക്കിയ ബില്ലുകള്‍ കര്‍ഷക വിരുദ്ധവും ജനവിരുദ്ധവുമാണെന്ന് ആരോപിച്ചാണ് രണ്ടു മാസം നീളുന്ന ജനകീയ പ്രക്ഷോഭത്തിന് തുടക്കമിടുന്നത്. നിര്‍ദിഷ്ട നിയമത്തിനെതിരെ രാജ്യവ്യാപകമായി രണ്ടു കോടി കര്‍ഷകരുടെ ഒപ്പശേഖരണവും നടത്തുന്നുണ്ട്.
ദ ഫാര്‍മേഴ്സ് പ്രൊഡക്ട് ട്രേഡ് ആന്റ് കൊമേഴ്സ് (പ്രാമോഷന്‍ ആന്റ് ഫസിലിറ്റേഷന്‍ )ബില്‍, 2020, ദ ഫാര്‍മേഴ്സ് (എംപവര്‍മെന്റ് ആന്റ് പ്രൊട്ടക്ഷന്‍) എഗ്രിമെന്റ് ഓഫ് െൈപ്രസ് അഷുറന്‍സ് ആന്‍് ഫാം സര്‍വീസ് ബില്‍, 2020, ദ എസ്സന്‍ഷ്യല്‍ കമ്മോഡിറ്റീസ് (അമന്റ്മെന്റ്)ബില്‍, 2020 എന്നിവയാണ് പാര്‍ലമെന്റിന്റെ ഇരുസഭകളും പാസാക്കി രാഷ്ട്രപതിയുടെ പരിഗണനയ്ക്ക് അയച്ചിരിക്കുന്നത്.
ഈ കരിനിയമങ്ങള്‍ സര്‍ക്കാര്‍ പിന്‍വലിക്കും വരെ സമരം തുടരുമെന്ന് കോണ്‍ഗ്രസ് നേതാവ് എ.കെ ആന്റണി പറഞ്ഞു . ഇത് ജനങ്ങളുടെ പ്രക്ഷോഭമായി മാറും, സര്‍ക്കാരിനെതിരായ ബഹുജന മുന്നേറ്റമായിരിക്കുമെന്നും അഹമ്മദ് പട്ടേല്‍ ചൂണ്ടിക്കാട്ടി. കര്‍ഷകരുടെ പിന്തുണയോടെ രാജ്യവ്യാപകമായി നിരവധി പ്രക്ഷോഭങ്ങള്‍ നടത്തുമെന്ന് കെ.സി വേണൂഗോപാലും പറഞ്ഞൂ. ഈ മാസം 28ന് വിവിധ സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസ് നേതാക്കള്‍ രാജ്ഭവനിലെത്തി ഗവര്‍ണര്‍മാര്‍ക്ക് നിവേദനം സമര്‍പ്പിക്കും. രാഷ്ട്രപതിയ്ക്ക് സമര്‍പ്പിക്കുന്നതിനാണിത്.
രാഷ്ട്രപിതാവ് മഹാത്മ ഗാന്ധിയുടെയും മുന്‍ പ്രധാനമന്ത്രി ലാല്‍ ബഹാദൂര്‍ ശാസ്ത്രിയുടെയും ജന്മവാര്ഷിക ദിനമായ ഒക്ടോബര്‍ രണ്ടിന് കിസാന്‍ മസ്ദൂര്‍ ബചാവോ ദിവസ് (കര്‍ഷക- കര്‍ഷക തൊഴിലാളി ദിനം) ആചരിക്കും. എല്ലാ ജില്ലാ ആസ്ഥാനങ്ങളിലും കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പ്രതിഷേധം നടക്കും.






