ദുബായ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍(ഐപിഎല്‍) റോയല്‍ ചലഞ്ചേഴ്സ് ബംഗളുരു നായകന് വിരാട് കോഹ്ലിയുടെ മോശം പ്രകടനത്തെപ്പറ്റിയുള്ള ഗവാസ്കറുടെ പരാമര്‍ശം വിവാദമാകുന്നു. കിങ്സ് ഇലവന് പഞ്ചാബ്-റോയല്‍ ചലഞ്ചേഴ്സ ബാംഗ്ൂര് മത്സരത്തിനിടെയിലെ കോഹ്ലിയുടെ പ്രകടനമാണ് കമന്റേറ്റര്‍ കൂടിയായ ഗുവാസ്കറുടെ പരാമര്‍ശത്തിലേക്ക് നയിച്ചത്.
ഗവാസ്കറുടെ പരാമര്‍ശത്തിനെതിരെ അനുഷ്ക ശര്‍മ്മയും അതിരൂക്ഷ വിമര്‍ശമുയര്‍ത്തി രംഗത്തെത്തി. കോഹ്ലിയുടെ മോശം ഫോമിന്റെ പശ്ചാത്തലത്തില്‍, ലോക്ഡൗണ്‍ കാലത്ത് കോഹ്ലി അനുഷ്ക ശര്‍മ്മയുടെ പന്തുകള്‍ മാത്രമേ നേരിട്ടിട്ടുള്ളു എന്നായിരുന്നു തമാശരൂപേണ ഗവാസ്കറിന്റെ കമന്റ്.
ഇതിനെതിരെ ഇന്‍സ്റ്റഗ്രാമിലാണ് അനുഷ്ക ശര്‍മ്മ തുറന്നടിച്ചത്. 'മിസ്റ്റര്‍ ഗവാസ്കര്‍, താങ്കളുടെ പരാമര്‍ശം അപമാനകരമാണ് എന്നത് വസ്തുതയാണ്. ഭര്‍ത്താവിന്റെ പ്രകടനം േോശമായാല് ഭാര്യയ്ക്കെതിരെ ഇത്തരമൊരു പരാമര്‍ശം നടത്തിയത് എന്തുകൊണ്ടാണെന്ന് അറിഞ്ഞാല്‍ കൊള്ളാമായിരുന്നു. ഇക്കാലമത്രയും കമന്ററി ജീവിതത്തില്‍ താങ്കള്‍ മറ്റ് ക്രിക്കറ്റ് താരങ്ങളുടെ സ്വകാര്യ ജീവിതത്തെ മാനിച്ചിട്ടുണ്ടെന്ന് എനിക്കറിയാം. അതേ ബഹുമാനം ഞാനും ഞങ്ങളും അര്ഹിക്കുന്നിന്ന് താങ്കള്‍ക്ക് തോന്നുന്നുണ്ടോ? ക്രിക്കറ്റുമായി ബന്ധപ്പെട്ട വിഷയങ്ങളിലേയ്ക്ക് എന്നെ അനാവശ്യമായി വലിച്ചിഴയ്ക്കുന്നതും ഇത്തരം മോശം പരാമര്‍ശങ്ങള്‍ക്കും ഇരയാക്കുന്നതും എന്ന് അവസാനിക്കും,? അനുഷ്ക ഇന്റ്റഗ്രാമില്‍ കുറിച്ചു.

Comments