
നടൻ റോഷൻ മാത്യു കഴിഞ്ഞ ദിവസമാണ് താൻ നൽകിയ അഭിമുഖത്തില് പറഞ്ഞ കാര്യങ്ങള് വളച്ചൊടിച്ചു എന്ന ആരോപണവുമായി രംഗത്തെത്തിയത്. മലയാളത്തിലെ ഒരു പ്രമുഖ മാധ്യമത്തിൽ പ്രസിദ്ധീകരിച്ചു വന്ന അഭിമുഖത്തെ റോഷന് രൂക്ഷമായി വിമർശിച്ചിരിരുന്നു. അഭിമുഖം തയ്യാറാക്കിയ ജേണലിസ്റ്റിൻ്റെ ഫേസ്ബുക്ക് അക്കൌണ്ടും ടാഗ് ചെയ്തു കൊണ്ടായിരുന്നു റോഷൻ്റെ പോസ്റ്റ്. അതിന് ശേഷം തനിക്കെതിരെ സൈബറാക്രമണം നടക്കുന്നതായി വ്യക്തമാക്കി അഭിമുഖം തയ്യാറാക്കിയ ജേണലിസ്റ്റും സോഷ്യൽ മീഡിയയിലൂടെ രംഗത്തെത്തിയിരുന്നു.
അതിന് പിന്നാലെ റോഷനും രംഗത്തെത്തിയിരിക്കുകയാണ് ഇപ്പോൾ. അഭിമുഖം നടത്തിയ ആളെ സോഷ്യൽ മീഡിയ വഴി ബുദ്ധിമുട്ടിക്കുന്നു എന്ന് അറിഞ്ഞതിൽ നിരാശ തോന്നുന്നുവെന്നും തങ്ങളുടെ ഭാഗം വിശദീകരിക്കൽ മാത്രമാണ് സോഷ്യൽ മീഡിയ പോസ്റ്റിലൂടെ ഉദ്ദേശിച്ചതെന്നും റോഷൻ കുറിച്ചിരിക്കുന്നു.
റോഷന്റെ കുറിപ്പ് ഇങ്ങനെ
വനിത അഭിമുഖം നടത്തിയ ആളെ സോഷ്യൽ മീഡിയ വഴി ബുദ്ധിമുട്ടിക്കുന്നു എന്നറിഞ്ഞതിൽ നിരാശ തോന്നുന്നു. ഞങ്ങൾ ഇട്ട പോസ്റ്റ് ഞങ്ങളുടെ ഭാഗം വിശദീകരിക്കൽ മാത്രമാണ് ഉദ്ദേശിക്കുന്നത്. ട്രോളിങ്ങോ, വ്യക്തിപരമായ ഉപദ്രവമോ പ്രേരിപ്പിക്കാൻ അല്ല.
ഞങ്ങൾ സൂചിപ്പിച്ച വിഷയങ്ങൾ അഭിമുഖത്തെ സംബന്ധിച്ചുള്ളതാണ്, അല്ലാതെ അഭിമുഖം നടത്തിയ ആളെപ്പറ്റിയല്ല.
ഇതിന്റെ പേരിൽ അവരെ അധിക്ഷേപിക്കരുതെന്ന് ഞങ്ങൾ രണ്ടു പേരും അഭ്യർത്ഥിക്കുന്നു.
വനിത അഭിമുഖം നടത്തിയ ആളെ സോഷ്യൽ മീഡിയ വഴി ബുദ്ധിമുട്ടിക്കുന്നു എന്നറിഞ്ഞതിൽ നിരാശ തോന്നുന്നു. ഞങ്ങൾ ഇട്ട പോസ്റ്റ്...
Posted by Roshan Mathew on Friday, September 25, 2020







Comments