
മാഡ്രിഡ് : സ്പെയിനിലെ വൈന്‍ നിര്‍മാണ ശാലയിലുണ്ടായ ചോര്‍ച്ചയെത്തുടര്‍ന്ന് പ്രദേശത്താകെ ഒഴുകിപ്പരന്നത് പതിനായിരക്കണക്കിന് ലിറ്റര്‍ വൈന്‍. തെക്കുകിഴക്കന്‍ പ്രവിശ്യയായ അല്‍ബാസെറ്റിലെ വൈന്‍ നിര്‍മാണശാലയിലെ സ്റ്റോറേജ് ടാങ്കിലാണ് ചോര്‍ച്ചയുണ്ടായത്.
നിമിഷങ്ങള്‍ക്കകം പ്രദേശമാകെ ചുവന്ന വൈന്‍ ഒഴുകിപ്പരന്നു. 50,000 ലിറ്ററോളം വൈന്‍ ചോര്‍ന്നുവെന്നാണ് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തത്. പ്രദേശവാസികള്‍ പകര്‍ത്തിയ ഇതിന്റെ വീഡിയോകള്‍ സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രചരിക്കുന്നുണ്ട്.
മുന്തിരി വിളവെടുപ്പ് കാലത്താണ് വൈന്‍ നിര്‍മാണശാലയില്‍ ചോര്‍ച്ചയുണ്ടായിട്ടുള്ളത്. ജോലിക്കാര്‍ വന്‍തോതില്‍ മുന്തിരി വിളവെടുപ്പ് നടത്തി വൈന്‍ നിര്‍മാണത്തിന്റെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ തുടങ്ങുന്ന സമയമാണിത്. ഇത്തരത്തിലുള്ള വൈന്‍ ചോര്‍ച്ചകള്‍ ആദ്യമായല്ല. കഴിഞ്ഞ ജനുവരിയില്‍ കാലിഫോര്‍ണിയയിലെ വൈന്‍ നിര്‍മാണശാലയില്‍നിന്ന് 3,67,000 ലിറ്റര്‍ വൈന്‍ ചോര്‍ന്നിരുന്നു. രണ്ടു വര്‍ഷം മുമ്പ് ഇറ്റലിയിലും സമാനമായ വൈന്‍ ചോര്‍ച്ച റിപ്പോര്‍ട്ടു ചെയ്തിരുന്നു.
Al principio estaba tratando de descifrar de que se trataba...:reventón en Villamalea #España, 50 mil litros de vino perdidos pic.twitter.com/64ki4KtITJ
— Glenda Umaña (@GlendaAhora) September 26, 2020






