
ശാന്ത ശീലരായ മെല്ലപ്പോക്കുകാര്....പൊതുവേ ആമകളെ കുറിച്ചുള്ള കേട്ടുകേള്വിയാണിത്. എന്നാല്‍ ആ ധാരണ അപ്പാടെ തെറ്റിക്കുന്ന ഒരു വീഡിയോയാണിപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുന്നത്. നിമിഷ നേരത്തിനുള്ളിലാണ് എല്ലാം നടന്നത്. നേച്ചര്‍ ഈസ് സ്കേറി'യെന്ന ട്വിറ്റര്‍ അക്കൗണ്ടിലാണ് 10 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള ഈ വീഡിയോ പങ്കുവെച്ചിരിക്കുന്നത്.
നദിക്കരയില്‍ കൂട്ടമായി നിന്ന് എന്തോ ചികയുന്ന പ്രാവിന് കൂട്ടത്തെ വീഡിയോയില്‍ കാണാം. പെട്ടെന്ന് വെള്ളത്തില്‍ നിന്ന് ഉയര്‍ന്നു വന്ന ഒരാമ കൂട്ടത്തിലെ ഒരു പ്രാവിനെ ഒറ്റയടിക്ക് അകത്താക്കുന്നു. ആ പ്രാവുമായി വെള്ളത്തിനടിയിലേക്ക് ആമ നീങ്ങുന്നതും വീഡിയോയില്‍ കാണാം.
'വളരെ പാവമെന്ന് നമ്മള് വിചാരിക്കുന്ന പലരും ഈ ആമയെപ്പോലെയാണ്' എന്നുള്‍പ്പെടെയാണ് കമന്റുകള്‍.
Turtle kills a pigeon pic.twitter.com/62WRVq8ZD7
— Nature is Scary (@AmazingScaryVid) September 14, 2020






