
തിരുവനന്തപുരം : സംസ്ഥാന രാഷ്ട്രീയത്തിൽ ശോഭ സുരേന്ദ്രൻ സജീവമായേക്കില്ലെന്ന സൂചന നൽകി ബി ജെ പി സംസ്ഥാന ജനറൽ സെക്രട്ടറി എം. ടി രമേശ്.
അതെ സമയം ശോഭ സുരേന്ദ്രൻ രാഷ്ട്രീയ ജീവിതത്തിലേക്കു വീണ്ടും തിരികെ വരണമെന്ന് എം ടി രമേശ് പറഞ്ഞു.
അബ്ദുള്ള കുട്ടി ദേശീയ വൈസ് പ്രസിഡന്റ് ആയത് സംസ്ഥാനത്തിന് ഗുണം ചെയ്യുമെന്ന് എം ടി രമേശ് ഒരു മാധ്യമത്തോട് സംസാരിക്കവെ പറഞ്ഞു. നിയമസഭ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന കാര്യം തീരുമാനം ആയിട്ടില്ല. അതെ സമയം, തെക്കൻ ജില്ലകളിലേക്ക് മത്സരിക്കാനില്ലെന്നും അദ്ദേഹം പറഞ്ഞു.






