
ബിഗ് ബോസ് മലയാളം ഷോയുടെ ഒന്നാം സീസണില്‍ ഒരുമിച്ച് എത്തിയവരാണ് ദിയ സനയും സാബു മോനും. ഇരുവരും ഇപ്പോഴും സൗഹൃദം കാത്ത് സൂക്ഷിക്കുന്നവരാണ്. അടുത്തിടെ ദിയയെ കുറിച്ച് സാബുമോന് ഫേസ്ബുക്കില്‍ കുറിച്ച വാക്കുകളും അതിന് ദിയ നല്കിയ മറുപടിയുമാണ് വൈറലാവുന്നത്.
സുഹൃത്താണ് പക്ഷെ ഫീഗരിയായ ഫെമിനിച്ചി ആണ്,എന്താണെന്നറിയില്ല കറുപ്പിനെ ഇഷ്ടമല്ല,കറുത്തിരിക്കല്‍ വലിയ പാപം ആണെന്നാണോ ദിയ സന കരുതി വെച്ചേക്കുന്നേ?ഫില്‍റ്റര്‍ ഇല്ലായിരുന്നെകില്‍ ല്‍ ല്‍ ല്‍..'എന്നാണ് സാബുമോന് കുറിച്ചത്.
സാബുമോന് പങ്കിട്ട കുറിപ്പ് വൈറല്‍ ആയതിനു പിന്നാലെ മറുപടിയുമായി ദിയ എത്തി.'ഇവിടെ എന്നെ ബോഡി ഷെയ്മിങ് നടത്താന്‍ നിങ്ങള്‍ ഇട്ട് കൊടുക്കുകയല്ലേ?..സൗഹൃദമൊക്കെ ശെരി...ഇപ്പൊ ചെയ്തത് തെറ്റ്.ഫില്‍റ്റര്‍ ഞാന്‍ ഉപയോഗിക്കാന്‍ പാടില്ലെന്നുള്ള നിയമം ഏതാണ്?-ദിയ കുറിച്ചു.






