
ന്യൂഡല്‍ഹി: ഹത്രാസില്‍ ക്രൂരമായ പീഡനത്തിനിരയായി ഒടുവില്‍ പെണ്‍കുട്ടി മരണത്തിന് കീഴടങ്ങിയ സംഭവത്തില്‍ പ്രതിഷേധം അവസാനിക്കുന്നില്ല. പെണ്‍കുട്ടിയുടെ മൃതദേഹം വീട്ടുകാരുടെ സമ്മതമില്ലാതെ സംസ്കരിച്ചത് പ്രശ്നങ്ങള്‍ കൂടുതല്‍ സങ്കീര്‍ണമാക്കി. സംഭവത്തില്‍ ഉത്തര്‍പ്രദേശില്‍ പ്രതിഷേധം ആളിക്കത്തുകയാണ്.
കോണ്‍ഗ്രസ് നേതാവ് രാഹുഗാന്ധിയും സഹോദരി പ്രിയങ്ക ഗാന്ധിയും ഇന്ന് പെണ്‍കുട്ടിയുടെ വീട്ടുകാരെ സന്ദര്‍ശിക്കും. പെണ്‍കുട്ടിയുടെ വീട്ടുകാരെ പങ്കെടുപ്പിക്കാതെ അര്‍ധരാത്രിയില്‍ പോലസ് മൃതദേഹം സംസ്കരിക്കുകയായിരുന്നു. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി മൂന്ന് കേസുകളാണ് ഇത്തരത്തില്‍ യു.പിയില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.
കഴിഞ്ഞ ചൊവ്വാഴ്ചയാണ് പെണ്‍കുട്ടി മരിച്ചത്. തുടര്‍ന്ന് പോലീസുകാര്‍ വീട്ടുകാരെ ബലമായി തടയുകയായിരുന്നു. കേസ് അട്ടിമറിക്കാനാണ് ഇത്തരത്തില്‍ ഒരു നീക്കം നടന്നതെന്ന് പെണ്‍കുട്ടിയുടെ വീട്ടുകാര്‍ ആരോപിച്ചു. ദളിത് കുടുംബത്തില്‍പെട്ട പെണ്‍കുട്ടി ആയതനിനാല് കേസ് പരിഗണിക്കുന്ന കാര്യത്തിലും പോലീസുകാര്‍ മടി കാണിച്ചതായി കുടുംബം ആരോപിക്കുന്നു.
ഇതിനിടയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ട് പോയ സംഭവം യു.പിയില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. എന്നാല്‍, സമയോചിതമായ ഇടപെടലിലൂടെ പെണ്‍കുട്ടിയെ വേഗം കണ്ടെത്താന്‍ പോലീസിന് കഴിഞ്ഞു. സംഭവത്തില്‍ ഉത്തര്‍പ്രദേശില്‍ പ്രതിഷേധം ഇനിയും അവസാനിച്ചിട്ടില്ല. ജാതി വിവേചനത്തെ രാഹുല്‍ ഗാന്ധി ശക്തമായി എതിര്‍ത്തു. ഇത്തരത്തില്‍ പാവപ്പെട്ടവര്‍ക്കു നേരെയുള്ള അതിക്രമം ഉത്തര്‍പ്രദേശ് സര്‍ക്കാരിന് നാണക്കേടുണ്ടാക്കുമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. മുഖ്യമന്ത്രി എന്ന നിലയില്‍ തുടരാന്‍ യോഗി ആദിത്യനാഥിന് അവകാശമില്ലെന്ന് പ്രിയങ്ക ഗാന്ധിയും പ്രതികരിച്ചു.






