
ജയ്പൂര്‍: പെണ്‍വാണിഭ സംഘത്തെ പോലീസ് പിടികൂടി. സെക്സ് റാക്കറ്റ് നടത്തി പോന്നിരുന്നത് കോണ്‍ഗ്രസിന്റെയും ബിജെപിയുടെയും മുന്‍ ഭാരവാഹികളാണ്. രാജസ്ഥാനിലെ സാവായി മധൊപുര് ജില്ലയിലാണ് സംഭവം. പ്രായപൂര്‍ത്തി ആകാത്ത പെണ്‍കുട്ടിയെ പലര്‍ക്കുമായി കാഴ്ച വെച്ച സംഭവത്തിന്റെ അന്വേഷണമാണ് സെക്സ് റാക്കറ്റില്‍ വന്നു നിന്നത്. സംഭവത്തില്‍ അറസ്റ്റിലായത് ബിജെപിയുടെ മുന്‍ ഭാരവാഹിയായിരുന്ന സുനിത വെര്മയായിരുന്നു. കോണ്‍ഗ്രസ് ഭാരവാഹിയായിരുന്ന പൂനം ചൗധരി ഒളിവിലാണ്. ഇവര്‍ക്കായുള്ള തിരച്ചില്‍ തുടരുകയാണ്.
ബിജെപിയുടെ മുന്‍ സാവായി മധോര്പുര് ജില്ല അധ്യക്ഷയായിരുന്നു സുനിത വെര്‍മ. കോണ്‍ഗ്രസിന്റെ സേവ ദല് ജില്ല വുമണ്‍ അധ്യക്ഷയായിരുന്നു പൂനം ചൗധരി. പ്രായപൂര്‍ത്തി ആകാത്ത പെണ്‍കുട്ടികളെ കെണിയില്‍ വീഴ്ത്തിയായിരുന്നു ഇവര്‍ സെക്സ് റാക്കറ്റ് നടത്തിയിരുന്നത്. ഇവര്‍ക്കൊപ്പം പ്രവര്‍ത്തിച്ചിരുന്ന മറ്റ് നാല് പെരെയും പോലീസ് അറസ്റ്റ് ചെയ്തു. ഇതില്‍ രണ്ട് പേര് സര്‍ക്കാര്‍ ഉദ്യോഗസ്ഥരാണ്. പെണ്‍കുട്ടിയുടെ മാതാപിതാക്കളുടെ പരാതിയിലാണ് ഇവരെ പോലീസ് പിടികൂടിയത്. മകള്‍ക്ക് പണം വാഗ്ദാനം ചെയ്ത് സംഘം കെണിയില്‍ വീഴ്ത്തുകയായിരുന്നു എന്ന് പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ ആരോപിക്കുന്നു.
പെണ്‍കുട്ടി പിന്നീട് സംഘത്തെ എതിര്‍ക്കാന്‍ തുടങ്ങിയതോടെ സംഘം ഭീഷണിപ്പെടുത്താന്‍ തുടങ്ങിയതായി കുട്ടിയുടെ പിതാവ് പറഞ്ഞു. തങ്ങള്‍ പറയുന്നത് അനുസരിച്ചില്ലെങ്കില്‍ ജീവിതം നശിപ്പിക്കും എന്നായിരുന്നു ഭീഷണി. പെണ്‍കുട്ടി ലൈംഗികമായി പീഡിപ്പിക്കപ്പെടുകയും സംഘം പലര്‍ക്കും കാഴ്ച വയ്ക്കുകയും ചെയ്തു.
സെപ്റ്റംബര്‍ 22ന് ആയിരുന്നു പെണ്‍കുട്ടിയുടെ മാതാപിതാക്കളുടെ പരാതിയില്‍ പോലീസ് എഫ്ഐആര്‍ റജിസ്റ്റര്‍ ചെയ്തത്. എഫ്ഐആറില്‍ ബിജെപി നേതാവിന്റെയും കോണ്‍ഗ്രസ് നേതാവിന്റെയും പേരുകള്‍ ഉണ്ടായിരുന്നു. ഈ നേതാക്കളാണ് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ കെണിയില്‍ വീഴ്ത്തി ലൈംഗിക വ്യാപാരം നടത്തിയിരുന്നതെന്നും എഫ്ഐആറില്‍ പറയുന്നു.






