
മുംബൈ : ചെന്നൈയും ഹൈദരാബാദും തമ്മിലുള്ള മത്സരത്തില് ധോണിക്കെതിരെ കടുത്ത വിമര്ശനമാണ് ഉയര്ന്നത്. അവസാന ഓവറില് കനത്ത ചൂടില് തളര്ന്ന് ധോണിയുടെ ഫിറ്റ്നെസിനെതിരെയാണ് വിമര്ശനം ഉയര്ന്നത്. ധോണി മത്സരത്തില് ചുമയ്ക്കുകയും ശ്വാസമെടുക്കുകയും ചെയ്തു.
ഇതോടെ ധോനിയുടെ പ്രായവും കളിക്കാനുള്ള ബുദ്ധിമുട്ടും ചർച്ചയായി. ചിലർ ധോനിയെ പിന്തുണച്ച് രംഗത്തെത്തിയപ്പോൾ മറ്റുചിലർ ധോനിയ വിമർശിച്ച് ട്വീറ്റ് ചെയ്തു. ഇത്തരത്തിൽ ഇന്ത്യയുടെ മുൻതാരം ഇർഫാൻ പഠാന്റെ ഒരു ട്വീറ്റാണ് ഇപ്പോൾ ചർച്ചയാകുന്നത്. ധോനിയെ പരോക്ഷമായി വിമർശിക്കുന്നതാണ് ഈ ട്വീറ്റെന്നണ് ആരാധകരുടെ കണ്ടെത്തൽ.
'ചിലർക്ക് പ്രായം വെറും നമ്പർ മാത്രം. മറ്റു ചിലർക്ക് ടീമിന് പുറത്തേക്കുള്ള വഴിയും'-ഇതായിരുന്നു ഇർഫാന്റെ ട്വീറ്റ്. പഠാന് ധോണിയെ ഉദ്ദേശിച്ചാണ് ട്വിറ്ററില് പോസ്റ്റ് ചെയ്തിരിക്കുന്നത് എന്നാണ് ചിലര് പറയുന്നത്. നിരവധി പേർ ഈ ട്വീറ്റ് ലൈക്ക് ചെയ്യുകയും റീട്വീറ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്.
എന്നാല് പഠാന് പിന്തുണയുമായി എത്തിയിരിക്കുകയാണ് ഹര്ഭജന് സിങ്. ഇതോടെ താരത്തിന്റെ ട്വീറ്റ് ചര്ച്ചയായിരിക്കുകയാണ്. പൂർണമായും നിങ്ങളോട് യോജിക്കുന്നു എന്നായിരുന്നു ഇന്ത്യയുടേയും ചെന്നൈ സൂപ്പർ കിങ്സിന്റേയും സ്പിന്നറായ ഭാജിയുടെ ട്വീറ്റ്. ഐ.പി.എൽ ഈ സീസണിൽ ഹർഭജൻ സിങ്ങ് ചെന്നൈ ടീമിനൊപ്പം ചേർന്നിരുന്നില്ല. ടൂർണമെന്റിൽ നിന്ന് വിട്ടുനിൽക്കുകയാണെന്ന് ഹർഭജൻ വ്യക്തമാക്കിയിരുന്നു ഇതോടെ ഹർഭജനുമായുള്ള കരാർ ചെന്നൈ ടീം റദ്ദാക്കുമെന്നും റിപ്പോർട്ടുകളുണ്ടായിരുന്നു.







Comments