
തങ്ങളുടെ പോളിസികള്‍ പാലിച്ചില്ലെനന്ന് പറഞ്ഞ് പേടിഎം ആപ്പിനെ ഗൂഗിള്‍ പുറത്താക്കിയിരുന്നു. സെപ്റ്റംബര്‍ 18നായിരുന്നു പേടിഎമ്മിനെ ഗൂഗിള്‍ ഒഴുിവാക്കിയത്. പേടിഎം വാതുവയ്പ് പ്രോത്സാഹിപ്പിക്കുന്നു എന്നാണ് ഗൂഗിള്‍ പറഞ്ഞ കാര്യം. എന്നാല്‍ ഗൂഗിള്‍ തങ്ങളോട് മോശമായാണ് പെരുമാറിയത് എന്നാണ് പേടിഎം മേധാവി വിജയ് ശേഖര്‍ ശര്‍മ്മ രംഗത്തെത്തിയത്. ഇപ്പോള്‍ ആഴ്ചകള്‍ക്കുള്ളില്‍ പേടിഎം തങ്ങളുടെ ആന്‍ഡ്രോയിഡ് മിനി ആപ് സ്റ്റോര്‍ അവതരിപ്പിച്ച് ഗൂഗിളിനെ ഞെട്ടിച്ചിരിക്കുകയാണ്.
പക്ഷേ ചില പേടിഎം ഉപയോക്താക്കള്‍ അവകാശപ്പെടുന്നത് തങ്ങളുടെ ആപ്പിനുള്ളില്‍ ആപ് സ്റ്റോര്‍ രണ്ട് ആഴ്ച മുമ്പ തന്നെ കണ്ടിരുന്നു എന്നാണ്.പ്ലേസ്റ്റോറില്‍ നീന്നും പുറത്തായതിന് പിന്നാലെയാണ് പേടിഎം തങ്ങളുടെ മിനി ആപ് സ്റ്റോര്‍ അവതരിപ്പിച്ചതെന്നാണ് കമ്പനി പറയുന്നത്. പ്ലേസ്റ്റോറില്‍ ഉള്ളിടത്തോളം കാലം പേടിഎമ്മിന് ഒരു സമ്പൂര്‍ണ ആപ് സ്റ്റോര്‍ അവതരിപ്പിക്കാനാവില്ല, അതിനുള്ള അവകാശവുമില്ല. ഒരു ആപ് സ്റ്റോറാണ് ഗൂഗിള്‍ പ്ലേ എന്നതാണ് കാരണം.അതിനുള്ളില്‍ മറ്റൊരു ആപ്സ്റ്റോറിനെ പ്രവര്ച്ചിതത്താന് അനുവദിക്കാതിരിക്കാന്‍ ഉള്ള അവകാശം ഗൂഗിളിനുണ്ട്.
പ്ലേസ്റ്റോറില്‍ നിന്നുമല്ലാത്ത ആപ്പുകള്‍ ഇന്‍സ്റ്റാള്‍ ആന്‍ഡ്രോയിഡ് ഫോണില്‍ ഇന്‍സ്റ്റാള്‍ ചെയ്യാനായി 'ഇന്‍സ്റ്റാള്‍ ആപ്സ് ഫ്രം അണ്‍നോണ്‍ സോഴ്സസ്' എന്ന ഓപ്ഷന് ആക്ടിവേറ്റ് ചെയ്യണം. മിനി ആപ് സ്റ്റോര്‍ സ്വതന്ത്രമായിരിക്കണം. എന്നാല്‍ ആ സ്വാതന്ത്ര്യം പേടിഎമ്മിന് ആരും ഇതുവരെ നല്‍കിയിട്ടുമില്ല. എന്നാല്‍ തങ്ങളുടെ മിനി ആപ്പുകള്‍ നടപടിക്രമങ്ങള്‍ സ്വീകരിച്ചു നിര്‍മിച്ച മൊബൈല്‍ വെബ്സൈറ്റുകളാണ് എന്നും, അവ ഡൗണ്‍ലോഡ് ചെയ്യാതെ തന്നെ ഉപയോക്താക്കള്‍ക്ക് ആപ് ഉപയോഗിക്കുന്ന അതേ അനുഭവം പ്രദാനം ചെയ്യുമെന്നും പേ ടി എം പറയുന്നു.
ആപ് സ്റ്റോര്‍ എന്നു പറഞ്ഞാല്‍ അതില്‍ നിബന്ധനകളും നിമയങ്ങളുണ്ടാകും. കമ്മിഷനും നല്‍കേണ്ടിവരും. ആന്‍ഡ്രോയിഡില്‍ ഇപ്പോള്‍ പ്രവേശനം ലഭിക്കാത്ത ആപ്പിനും പേടിഎം ആപ്പിലൂടെ ഉള്ളില്‍ പ്രവേശിക്കാനാകും എന്നത് ശ്രദ്ധേയമായ കാര്യമാണ്. എന്നാല്‍, ഇപ്പോള്‍ വരെ മിനി ആപ്സ്റ്റോറില്‍ ലഭ്യമായ ആപ്പുകളെല്ലാം ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ ഉളളവ തന്നെയാണ്. എന്നാല്‍, ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്നു പുറത്താക്കിയ, അല്ലെങ്കില്‍ പ്രവേശനം നല്‍കാത്ത ഒരു ആപ്പിന് മിനി ആപ് സ്റ്റോറില്‍ പ്രവേശനം നല്കിയാല് ഗൂഗിള്‍ എങ്ങനെ പ്രതികരിക്കുമെന്നും കാത്തിരുന്നു കാണേണ്ടി വരും.






