
ഈ കോമേഴ്സ് വെബ്സൈറ്റ് ആയ ഫ്ലിപ്കാർട്ടിന്റെ ഈ വർഷത്തെ ബിഗ് ബില്യൺ ഡേയ്സ് സെയ്ൽ ഈ മാസം 16-ന് ആരംഭിക്കുമെന്ന് റിപ്പോർട്ട്. ആറ് ദിവസം നീണ്ടുനിൽക്കുന്ന ബിഗ് ബില്യൺ ഡേയ്സ് 21 സമാപിക്കും.
ഇലക്ട്രോണിക്സ് ഉത്പന്നങ്ങൾ, മൊബൈലുകൾ, ടിവികൾ, മറ്റുള്ള ഗൃഹോപകരണ വസ്തുക്കൾ, അക്സെസ്സറികൾ തുടങ്ങിയ ഫ്ലിപ്കാർട്ട് ലിസ്റ്റ് ചെയ്തിരിക്കുന്ന പല ഉത്പന്നങ്ങൾക്കും ബിഗ് ബില്യൺ ഡേയ്സ് സെയ്ലിൽ വമ്പൻ വിലക്കിഴിവുണ്ടാകും എന്ന് ഫ്ലിപ്കാർട്ട് പത്രക്കുറിപ്പിൽ വ്യക്തമാക്കി. ഫ്ലിപ്കാർട്ട് പ്ലസ് ഉപഭോക്താക്കൾക്ക് ഒക്ടോബർ 15-ന് തന്നെ ബിഗ് ബില്യൺ ഡേ സെയ്ലിലെ മികച്ച ഡീലുകളും ഓഫറുകളും മുൻകൂട്ടി ബുക്ക് ചെയ്യാനുള്ള അവസരമുണ്ട്.
റിപ്പോർട്ട് പ്രകാരം എസ്ബിഐ കാർഡ് ഉപയോഗിച്ച് ഫ്ലിപ്കാർട്ട് ബിഗ് ബില്യൺ ഡേയ്സ് സെയ്ലിൽ ഉത്പന്നങ്ങൾ വാങ്ങുന്നവർക്ക് 10 ശതമാനം ക്യാഷ്ബാക്ക് ലഭിക്കും. ബജാജ് ഫിൻസെർവ് ഇഎംഐ കാർഡുകൾ, മറ്റ് പ്രമുഖ ബാങ്ക് ക്രെഡിറ്റ്, ഡെബിറ്റ് കാർഡുകൾ ഉപയോഗിച്ച് സാധനങ്ങൾ വാങ്ങുന്നവർക്കും ക്യാഷ്ബാക്കുണ്ടെന്നാണ് സൂചന. പേടിഎം വാലറ്റ്, പേടിഎം യുപിഐ എന്നിവ ഉപയോഗിക്കുന്ന ഉപഭോക്താക്കൾക്കും ക്യാഷ്ബാക്ക് ലഭിക്കും.






