മുംബൈ : കഴിഞ്ഞ് ദിവസം നടന്ന െഎപിഎല്‍ മത്സരത്തില്‍ ധോണിക്കെതിരെ കടുത്ത വിമര്‍ശനങ്ങളാണ് ഉയര്‍ന്ന് വന്നത്. മത്സരത്തിനിടയില്‍ കനത്ത ചൂട് കൊണ്ട് തളര്‍ന്ന ധോണിയെയാണ് വിമര്‍ശിച്ചത്. പഴയ ഫിനിഷറുടെ മികവൊക്കെ കുറഞ്ഞിരിക്കുന്നു എന്ന് പലരും പറഞ്ഞു. എന്നാല്‍ ഇതില്‍ ഏറെ വിവാദം സൃഷ്ട്ടിച്ചത് ഇര്ഫാന് പഠാന്റെ ട്വീറ്റാണ്.
പ്രായത്തില്‍ ചൂണ്ടിയുള്ള തന്റെ പരാമര്‍ശം വലിയ അലയൊലി തീര്‍ത്തതോടെ പ്രതികരണവുമായി ഇര്ഫാന് പഠാന്. പ്രായം എന്നത് ചിലര്‍ക്ക് വെറും നമ്പര്‍ മാത്രം, മറ്റ് ചിലരെ ടീമില്‍ നിന്ന് ഒഴിവാക്കാനുള്ള വഴിയും എന്ന ഇര്‍ഫാന്റെ ട്വീറ്റ് ധോനിയെ ലക്ഷ്യം വെച്ചുള്ളതാണെന്നാണ് വിലയിരുത്തപ്പെട്ടത്.
രണ്ട് വരി വായിച്ചപ്പോഴേക്കും എല്ലാവരും തല തിരിച്ചു. പുസ്തകം മുഴുവന്‍ വായിച്ച് കഴിയുമ്പോഴേക്കും തലകറങ്ങി വീഴും, നിലപാടില്‍ ഉറച്ച് നിന്നുകൊണ്ട് ഇര്ഫാന് പഠാന് വീണ്ടും ട്വിറ്ററില്‍ കുറിച്ചു. നേരത്തെ ഇര്ഫാന് പിന്തുണയുമായി ഹര്ഭജന് സിങ് എത്തുകയും ചെയ്തിരുന്നു.

ചെന്നൈ സൂപ്പര്‍ കിങ്സിന്റെ ഹൈദരാബാദിന് എതിരായ കളിയില്‍ ധോനി പുറത്താവാതെ ക്രീസില്‍ നില്‍ക്കുമ്പോഴും 7 റണ്‍സിന്റെ തോല്‍വിയിലേക്ക് ടീം വീണിരുന്നു. കളിയില്‍ ധോനിയെ ഏറെ ക്ഷീണിതനുമായാണ് കാണപ്പെട്ടത്. ഇതിന് പിന്നാലെയാണ് ഇര്ഫാന് പഠാന്റെ ട്വീറ്റ് എത്തിയത്.
28ാം വയസിലാണ് ഇര്ഫാന് പഠാന് ഇന്ത്യക്ക് വേണ്ടി അവസാനം കളിച്ചത്. തന്നെ ടീമില്‍ നിന്ന് മാറ്റി നിര്‍ത്തിയതിന് എതിരെ പലപ്പോഴും ഇര്ഫാന് തുറന്ന് പ്രതികരിച്ചിരുന്നു. എല്ലാവരും കരിയര്‍ തുടങ്ങുന്ന 28ാം വയസില്‍ തനിക്ക് കരിയര്‍ അവസാനിപ്പിക്കേണ്ടി വന്നു. മാന്‍ ഓഫ് ദി മാച്ച് അവാര്‍ഡ് സ്വന്തമാക്കിയതാണ് എന്റെ അവസാന രാജ്യാന്തര മത്സരം എന്നതും ഇര്ഫാന് പലപ്പോഴായി ചൂണ്ടിക്കാണിച്ചിട്ടുണ്ട്.

Comments