
മുംബൈ: ലഹരിമരുന്ന് കേസില്‍ ജാമ്യം ലഭിച്ച ബോളിവുഡ് നടി റിയ ചക്രവര്‍ത്തി ജയിലില്‍ നിന്നും പുറത്തിറങ്ങി. മുംബൈ ബൈക്കുള ജയിലില്‍ നിന്ന് ബുധനാഴ്ച വൈകുന്നേരത്തോടെയാണ് റിയ പുറത്തിറങ്ങിയത്.ഇന്ന് ഉച്ചയോടെയാണ് നടി റിയയ്ക്ക് ബോംബൈ ഹൈക്കോടതി ജാമ്യം അനുവദിച്ചത്.
അറസ്റ്റിലായി 28 ദിവസങ്ങള്‍ക്കു ശേഷമാണ് റിയ ചക്രവര്‍ത്തിക്ക് ജാമ്യം ലഭിക്കുന്നത്. രാജ്യത്തിനു പുറത്തു പോകാന്‍ അനുമതിയില്ല. മുംബൈ വിട്ട് പുറത്തു പോകണമെങ്കില്‍ അന്വേഷണ സംഘത്തിന്റെ അനുമതി വേണം തുടങ്ങിയ നിബന്ധനകളോടെയാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്.ബോളിവുഡ് നടന് സുശാന്ത് സിങ്ങിന്റെ മരണവുമായി ബന്ധപ്പെട്ട് ഉയര്‍ന്നുവന്ന ലഹരിമരുന്ന് കേസിലാണ് റിയയും സഹോദരനും അറസ്റ്റിലായത്.
റിയയ്ക്കൊപ്പം സുശാന്ത് സിങ്ങിന്റെ മാനേജര്‍ സാമുവല്‍ മിറാന്‍ഡ, ദീപേഷ് സാവന്ത് എന്നിവര്‍ക്കും ജാമ്യം ലഭിച്ചു. എന്നാല്‍ റിയയുടെ സഹോദരന് ഷോവിക് ചക്രവര്‍ത്തിക്ക് ജാമ്യം ലഭിച്ചില്ല.






