
രാജസ്ഥാന് : ഭൂമാഫിയാക്കാര് ക്ഷേത്ര പൂജാരിയെ തീകൊളുത്തി കൊന്നു. രാജസ്ഥാനില്‍ കരോളിലാണ് സംഭവം. ഒരാള്‍ പിടിയിലായിട്ടുണ്ടെന്നും ബാക്കി അഞ്ച് പേര് ഒളിവിലാണെന്നും പോലീസ് പറഞ്ഞു.
ആറ് പേരാണ് സംഭവത്തിന് പിന്നില്‍ ഒളിവില്‍ പോയ പ്രതികള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കിയിട്ടുണ്ടെന്നും പോലീസ് അറിയിച്ചു. ക്ഷേത്ര ഭൂമി കൈയ്യേറാനുള്ള ശ്രമം തടഞ്ഞതിനെ തുടർന്ന് പൂജാരിയെ ആറംഗ സംഘം പെട്രോളും മണ്ണെണ്ണയും ഒഴിച്ചു കത്തിക്കുകയായിരുന്നു. ഗുരുതരമായി പൊള്ളലേറ്റ പൂജാരി ചികിത്സയിലിരിക്കെയാണ് മരിച്ചത്.






