
കാന്‍സറിനോട് പടവെട്ടുന്ന യുവാവാണ് നന്ദു മാഹാദേവ. കാന്‍സര്‍ അതിജീവന കൂട്ടായ്മയിലും നന്ദു സജീവ പ്രവര്‍ത്തകനാണ്. ഇപ്പോള്‍ കാന്‍സര്‍ അതിജീവന കൂട്ടായ്മയെ കുറിച്ചും അതിന്റെ നേട്ടങ്ങളെ കുറിച്ചും പറയുകയാണ് നന്ദു പുതിയ ഫേസ്ബുക്ക് പോസ്റ്റില്‍.
നന്ദുവിന്റെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ,
ശാലിനി ചേച്ചി നമ്മളെയൊക്കെ വിട്ടുപോയിട്ട് ഇന്നേക്ക് ഒരു വര്‍ഷം തികയുന്നു...!
ഈ അവസരത്തില്‍ ഞാന്‍ ചിന്തിക്കുന്നത് നമ്മുടെ ക്യാന്‍സര്‍ അതിജീവന കൂട്ടായ്മയെക്കുറിച്ചാണ്....
അതിന്റെ നേട്ടങ്ങളെക്കുറിച്ചാണ്...
നമുക്കറിയാം അര്‍ബുദം എത്രയോ കുടുംബങ്ങളെ തകര്‍ത്തെറിഞ്ഞിട്ടുണ്ട്...
കുടുംബനാഥനാണ് വരുന്നതെങ്കില്‍ അതോടെ ആ കുടുംബം സാമ്പത്തികമായും മാനസികമായും ഒക്കെ പൂര്‍ണ്ണമായും തകര്‍ന്നു പോകും...
സാധാരണയായി രോഗി മരണപ്പെടുക കൂടി ചെയ്താല്‍ പിന്നെ ആ കുടുംബത്തിന് ആരും ശ്രദ്ധിക്കാറു കൂടിയില്ല...പിന്നീട് ആ കുടുംബം ഒറ്റപ്പെട്ടുപോകും..
അവരുടെ പിന്നീടുള്ള ദുഷ്കരമായ ജീവിതത്തില്‍ ആരും ഉണ്ടാകില്ല ഒരു കൈത്താങ്ങ് നല്കാന്..
പക്ഷേ ഇന്ന് ഞങ്ങളുടെ ഈ കൂട്ടായ്മ ഉള്ളതുകൊണ്ട് അതുപോലെ ഒറ്റപ്പെട്ടുപോയ എത്രയോ മനുഷ്യര്‍ക്ക് ആശ്വാസമാകുന്നു..
ഇന്ന് ശാലിനി ചേച്ചിയുടെ മക്കളെയും അതുപോലെ ക്യാന്‍സര്‍ കൊണ്ടുപോയ എത്രയോ കുടുംബങ്ങളെയും വേണ്ടവിധത്തില്‍ പഴയതു പോലെ ഒരു ജീവിതത്തിലേക്ക് കൊണ്ടു വരാന്‍ കേരള ക്യാന്‍സര്‍ ഫൈറ്റേഴ്സ് അതിജീവന കൂട്ടായ്മയ്ക്ക് കഴിഞ്ഞിട്ടുണ്ട്..!
തുടക്കത്തില്‍ എന്നോട് വളരെ അടുപ്പമുള്ള ഒത്തിരിപ്പേര് ചോദിച്ചിട്ടുണ്ട് മോനെന്തിനാണ് ഈ വയ്യാത്ത അവസ്ഥയിലും കൂടുതല്‍ സമയം സങ്കടമനുഭവിക്കുന്നവരുടെ കൂടെ തന്നെ ചിലവഴിക്കുന്നത് എന്ന്...
അതിന്റെ ഉത്തരമാണ് കേരളത്തിലെ തന്നെ ഏറ്റവും വലിയ ക്യാന്‍സര്‍ അതിജീവന കൂട്ടായ്മയായ കേരള ക്യാന്‍സര്‍ ഫൈറ്റേഴ്സ്...
ഇന്ന് കേരളത്തില്‍ ഏറ്റവും മികച്ച ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത് നമ്മളാണെന്ന സത്യവും അഭിമാനത്തോടുകൂടി പറയാം..
സര്വ്വേശ്വരന് അതില്‍ വേണ്ടവിധത്തില്‍ ഇടപെടാന്‍ എനിയ്ക്ക് ആരോഗ്യം തന്നില്ലായിരുന്നുവെങ്കില്‍ ഒരുപക്ഷേ ഇങ്ങനെ ഒരു സ്നേഹക്കൂട്ടായ്മ ഇത്ര ശക്തമായി ഇവിടെ ഇപ്പോഴും ഉണ്ടാകുമായിരുന്നില്ല...ഈ കൂട്ടായ്മ ഇപ്പോഴും ഇങ്ങനെ തുടരുമായിരുന്നില്ല...
പലവട്ടം പല പ്രതിസന്ധികള്‍ വന്നു..
മറ്റുള്ളവരെ സഹായിക്കാന്‍ മുന്നിട്ട് നിന്നതിന് എത്രയോ വട്ടം പഴി കേട്ടു..
അതൊന്നും ഞാന്‍ കാര്യമാക്കുന്നില്ല...
ഇതൊരു വന്‍ മരമാകണം..
ഈ തണലില്‍ ഒരായിരം കുടുംബങ്ങള്‍ ആശ്വാസം കണ്ടെത്തണം..
ഒരു ക്യാന്‍സറിനും തകര്‍ക്കാന്‍ കഴിയാത്ത സ്നേഹബന്ധങ്ങള്‍ ഉടലെടുത്തു പരസ്പരം ജീവന് തുല്യം സ്നേഹിക്കണം അങ്ങോട്ടും ഇങ്ങോട്ടും കൈത്താങ്ങാകണം...
നാളെ ഞാനോ നമ്മളോ ഇല്ലെങ്കിലും ഇതിന്റെ പ്രവര്‍ത്തനങ്ങള്‍ ഒരു കുളിര്‍മഴയായി ഇവിടെ തുടര്‍ന്ന് കൊണ്ടിരിക്കും...
എന്നിട്ട് വേണം എനിക്കൊന്നു വിശ്രമിയ്ക്കാന്‍...
അത് സാധ്യമാകും...അത് ഞങ്ങളുടെ ഓരോരുത്തരുടെയും സ്വപ്നമാണ്...
ഈ ഒരു നില കൈവരിച്ചത് ഒരു കൂട്ടായ പ്രവര്‍ത്തനത്തിലൂടെയാണ്...
കീമോള്ക്കിടയിലും കേരള ക്യാന്‍സര്‍ ഫൈറ്റേഴ്സിന്റെ വളര്‍ച്ചയ്ക്ക് ചുക്കാന്‍ പിടിക്കുന്ന ഓരോരുത്തര്‍ക്കും എന്റെ ബിഗ് സല്യൂട്ട്...അതുപോലെ ഞങ്ങള്‍ക്ക് പരിപൂര്‍ണ്ണ പിന്തുണ തന്ന് കൂടെ നില്ക്കുന്ന എന്റെ ഹൃദയങ്ങള്‍ നിങ്ങളോരോരുത്തരും ആണ് ഞങ്ങളുടെ ഊര്‍ജ്ജം...
പോരാളികളാണ് എന്റെ കൂടെയുള്ള ചങ്കുകള്‍ ഓരോരുത്തരും...
സ്നേഹമുള്ള പോരാളികള്‍...!
ഒരാളും ഒറ്റപ്പെടില്ല...
ഒരാളെയും വീണുപോകാന്‍ അനുവദിക്കില്ല...
കുഴഞ്ഞു വീണാലും ഇഴഞ്ഞു നീങ്ങും നമ്മള്...
ഒരിഞ്ചെങ്കില്‍ ഒരിഞ്ച്..
അത് മുന്നോട്ട് തന്നെയാകും...
ശാലിനി ചേച്ചിയുടെയും ഞങ്ങളെവിട്ടുപോയ ചങ്കുകളുടെയും ആത്മാക്കള്‍ക്ക് മുന്നില്‍
ആത്മപ്രണാമം..????
കൂടെയുണ്ടാകില്ലേ പ്രിയരേ ??
NB : ഓരോരുത്തരുടെയും പേരുകള്‍ എടുത്തു പറഞ്ഞാല്‍ ഒത്തിരിയുണ്ട്..
KCF ന്റെ സാരഥികള്‍ക്കും പിന്നെ അകമഴിഞ്ഞ് പിന്തുണയ്ക്കുന്ന കേരളസമൂഹത്തിനും നന്മകള്..!
KCF ഉം നിങ്ങളുടെ പിന്തുണകളും ഇല്ലായിരുന്നെങ്കില്‍ ഇപ്പോള്‍ ഉള്ളതിനേക്കാള്‍ എത്രയോ അധികം ആത്മഹത്യ വാര്‍ത്തകള്‍ കേരളം കാണുമായിരുന്നു..
നന്ദി നന്ദി നന്ദി...
സ്നേഹപൂര്‍വ്വം നന്ദു മഹാദേവ






