
കാന്‍സറിന് എതിരെ പോരാടുന്ന യുവാവാണ് നന്ദു മഹാദേവ. കാന്‍സര്‍ ബാധിച്ച് ഒരു കാല് നഷ്ടപ്പെട്ടിട്ടും ജീവിതത്തില്‍ പൊരുതി ജീവിക്കുകയാണ് നന്ദു. ഇപ്പോള്‍ തന്റെ പഴയ കാലത്തെ കുറിച്ച് തുറന്ന് പറയുകയാണ് നന്ദു. പഴയകാലത്ത് ഷര്‍ട്ടുകള്‍ സുഹൃത്തുക്കള്‍ പരസ്പരം മാറി ഉപയോഗിച്ചിരുന്നു എന്നും നന്ദു ഫേസ്ബുക്കില്‍ പറഞ്ഞു.
നന്ദുവിന്റെ കുറിപ്പ്,
ദേ പണ്ട്...പണ്ട്...പണ്ടത്തെ നന്ദുമോന്..
പണ്ടൊക്കെ ഒരു ഷര്‍ട്ട് വാങ്ങിയാല്‍ കൂട്ടുകാര്‍ മാറി മാറി ഇടും !!
അന്നതൊക്കെ സാധാരണ സംഭവമാണ്...
നല്ല ഭംഗിയുള്ള ഷര്‍ട്ടുകള്‍ ആണെങ്കില്‍ അങ്ങോട്ടും ഇങ്ങോട്ടും വേഗത്തിലോടും...
അതും ഇട്ടു എവിടേലും പോകുമ്പോള്‍ ഇത് അവന്റെ ഷര്‍ട്ട് അല്ലേന്നു ചോദിക്കുമ്പോള്‍ ഒരു ചിരിയോടെ ഇത് അതുപോലത്തെ വേറെ എന്നൊക്കെ പറയും...
പഠിയ്ക്കുന്ന സമയത്ത് ആകെ ഒന്നോ രണ്ടോ കളര്‍ ഷര്‍ട്ട് ഉണ്ടാകും...ആഴ്ചയില്‍ നാല് ദിവസം യൂണിഫോമും ബുധനാഴ്ച ഒരു ദിവസം മാത്രം കളറും..
എനിക്കും സഹപാഠികളില്‍ മിക്കയുള്ളവര്‍ക്കും ഒന്നോ രണ്ടോ കളര്‍ ഷര്‍ട്ടേ ഉള്ളൂവെങ്കിലും ബുധനാഴ്ച എല്ലാവര്ക്കും ഒരു പ്രത്യേക ഭംഗിയാണ്...പൂമ്പാറ്റകളെപ്പോലെ അങ്ങനെ പല നിറത്തില്‍...
അന്ന് ഷര്‍ട്ടുകള്‍ക്ക് ചെറിയൊരു ദരിദ്ര്യമുണ്ടായിരുന്നത് കൊണ്ടാകാം പിന്നീട് ജോലിക്കൊക്കെ പോയി തുടങ്ങിയപ്പോള്‍ ഷര്‍ട്ട് വാങ്ങല്‍ ഒരു സ്ഥിരം പരിപാടിയായി...
അവയില്‍ മിക്കതും അനിയന്മാരും കൂട്ടുകാരും അവര്‍ക്കിഷ്ടപ്പെട്ടാല്‍ നൈസായി കൊണ്ടു പോകും എന്നത് വേറെ കാര്യം..അത് എനിക്കിഷ്ടവുമായിരുന്നു..
ഒത്തിരി അവസരങ്ങളില്‍ സുഹൃത്തുക്കളുടെ ഷര്‍ട്ടുകള്‍ ഞാനും ഇട്ടിട്ടുണ്ട്...
നല്ല ഒരു ഷര്‍ട്ട് ഇടാന്‍ കൊതിച്ച ആ കാലം...!!
ഒപ്പം പങ്കു വയ്പ്പുകളുടെയും !!
അന്ന് പങ്കു വച്ചത് ഷര്‍ട്ടുകള്‍ മാത്രമല്ല...ഹൃദയങ്ങള്‍ കൂടിയാണ്..!
ഗ്രാമങ്ങളില്‍ ജനിച്ചു ജീവിച്ചവര്‍ ഭാഗ്യവാന്മാര്...!
അവര്‍ മരിച്ചു സ്വര്‍ഗ്ഗത്തില്‍ പോകുന്നതിന് മുന്നേ സ്വര്‍ഗ്ഗത്തില്‍ തന്നെ ജനിച്ചു വളര്‍ന്നവരാണ്....
NB : കുട്ടി ഏത് ജിമ്മിലാണ് പോയിരുന്നത് എന്ന കമന്റ് നിരോധിച്ചിരിക്കുന്നു..????
എന്റെ പ്രായം പ്രവചിക്കുന്നവരുടെ യഥാര്‍ത്ഥ പ്രായം ഞാനും പബ്ലിക് ആയി പറയും..
ചെക്ക് ??
#നൊസ്റ്റു






