വാഷിംഗ്ടണ്‍: മരുന്നു നിര്‍മ്മാണ കമ്പനിയായ ജോണ്സണ് ആന്റ് ജോണ്സണ് കൊവിഡ് വാക്സിന് മനുഷ്യരിലുള്ള പരീക്ഷണം നിര്‍ത്തിവച്ചു. 'ENSEMBLE 'പരീക്ഷണത്തിന് വിധേയരാവരില്‍ ഒരാള്‍ക്ക് അജ്ഞാത രോഗം കണ്ടെത്തിയതിനെ തുടര്‍ന്നാണിത്. പരീക്ഷണാര്ത്ഥിയുടെ ആരോഗ്യനില 'ENSEMBLE' സ്വതന്ത്ര ഡാറ്റ സേഫ്റ്റി മോണിറ്ററിംഗ് ബോര്‍ഡും (ഡിഎസ്എംബി) ജോണ്സണ് ആന്റ്ണ്‍ ജോണ്സണ് ഇന്റേണല്‍ ക്ലിനിക്കല്‍ സേഫ്റ്റി വിദഗ്ധരും അവലോകം ചെയ്ത് നിരീക്ഷിച്ചുവരികയാണെന്നും കമ്പനി വ്യക്തമാക്കി.
'മനുഷ്യരിലുള്ള കൊവിഡ് വാക്സിന് പരീക്ഷണം കമ്പനി താത്ക്കാലികമായി നിര്‍ത്തിവയ്ക്കുകയാണ്. മൂന്നാംഘട്ടത്തിലുള്ള 'ENSEMBLE ' പരീക്ഷണവും നിര്‍ത്തിവച്ചു. പരീക്ഷണത്തില്‍ പങ്കെടുത്ത ഒരാള്‍ക്ക് അജ്ഞാത രോഗം കണ്ടെത്തിയതിനെ തടുര്ന്നാണിത്.'-ജോണ്സണ് ആന്റ് ജോണ്സണ് പറയുന്നു.
അതേസമയം, വാക്സിന് പരീക്ഷണത്തിന് 60,000 പേരെ ക്ഷണിച്ചുകൊണ്ടുള്ള ഓണ്‍ലൈന്‍ സംവിധാനവും തത്ക്കാലം പിന്‍വലിച്ചിട്ടുണ്ട്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് 60,000 പേരെ പങ്കെടുപ്പിച്ചുകൊണ്ട് പരീക്ഷണം നടത്താനായിരുന്നു കമ്പനി തീരുമാനം. അമേരിക്ക, അര്‍ജന്റീന, ബ്രസീല്‍, ചിലി, കൊളംബിയ, മെക്സിക്കോ, പെറു, ദക്ഷിണാഫ്രിക്ക തുടങ്ങി കൊവിഡ് വ്യാപനം രൂക്ഷമായിരിക്കുന്ന രാജ്യങ്ങളിലാണ് പരീക്ഷണം നടത്തുന്നത്.
ക്ലിനിക്കല്‍ പരീക്ഷണങ്ങളില്‍ ഗുരുതരമായ പ്രത്യാഘാതങ്ങള്‍ അസാധാരണമായ സംഭവമല്ല. പരീക്ഷണം കൂടുന്തോറും കൂടുതല്‍ ആളുകളില്‍ ഗുരുതരമായ പ്രത്യാഘാതങ്ങള്‍ കണ്ടേക്കാമെന്നും കമ്പനി വ്യക്തമാക്കി.
അതേസമയം, കൊവിഡ് തനിയെ വന്നുപോകട്ടെയെന്നും അങ്ങനെ ഒരു ജനസമൂഹത്തിന് മുഴുവന്‍ പ്രതിരോധം സ്വയമേ വരുമെന്നുമുള്ള ധാരണ തെറ്റാണെന്ന് ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നല്കുന്നു. രോഗം വരുന്നതിലൂടെ ഉണ്ടാകുന്ന ഹെര്‍ജ് ഇമ്മ്യുണിറ്റിയെന്ന സങ്കല്‍പ്പം തന്നെ അപകടകരവും അധാര്‍മികവുമാണെന്ന് ലോകാരോഗ്യ സംഘടന തലവന്‍ ടെ്രേഡാസ് അദനോം ഗെബ്രയേസസ് പറഞ്ഞു.






