
കൊച്ചി: അശ്ലീല യുട്യൂബർ വിജയ് പി നായരെ കയ്യേറ്റം ചെയ്ത സംഭവത്തിൽ ഡബ്ബിങ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി, ദിയ സന, ശ്രീലക്ഷ്മി എന്നിവര്‍ നല്കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും.
നേരത്തെ തിരുവനന്തപുരം സെഷന്‍സ് കോടതി ജാമ്യം ഇവർക്ക് ജാമ്യം നിഷേധിച്ചിരുന്നു. അതെ സമയം കടന്നാക്രമിച്ചിട്ടില്ലെന്നും ഒത്തുതീർപ്പിനായി പോയതാണെന്നും ജാമ്യാപേക്ഷയിൽ പറയുന്നു.
ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെ മൂവരുടെയും മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ്. എന്നാല്‍ അറസ്റ്റ് ഉടന്‍ വേണ്ടെന്ന് തീരുമാനിക്കുകയായിരുന്നു.
മോഷണം, മുറിയില്‍ അതിക്രമിച്ചു കടന്നു തുടങ്ങി അഞ്ചു വര്‍ഷം തടവു ലഭിക്കാവുന്ന കുറ്റങ്ങളാണ് ഇവര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. ഇവര്‍ക്കെതിരെ ചുമത്തിയിരിക്കുന്ന ജാമ്യമില്ലാ വകുപ്പുകള്‍ മാറ്റുന്നതും പരിഗണിക്കുന്നുണ്ട്.






