
50-ാമത് സംസ്ഥാന ചലച്ചിത്ര അവാർഡുകൾ ഇന്ന് പ്രഖ്യാപിച്ചു. ഇക്കുറി മത്സരത്തിനുള്ള 119 സിനിമകളുടെ സ്ക്രീനിങ് തിരുവനന്തപുരം കിന്‍ഫ്രപാര്‍ക്കിലെ ചലച്ചിത്ര അക്കാദമിയില്‍ ഞായറാഴ്ച പൂര്‍ത്തിയായി. ഛായാഗ്രാഹകനും സംവിധായകനുമായ മധു അമ്പാട്ട് ജൂറി ചെയര്‍മാനും സംവിധായകരായ സലിം അഹമ്മദ്, എബ്രിഡ് ഷൈന്‍, ഛായാഗ്രാഹകന്‍ വിപിന്‍ മോഹന്‍, എഡിറ്റര്‍ എല്‍ ഭൂമിനാഥന്‍, സൗണ്ട് എന്‍ജിനീയര്‍ എസ് രാധാകൃഷ്ണന്, പിന്നണി ഗായിക ലതിക, നടി ജോമോള്‍, എഴുത്തുകാരന് ബെന്യാമിന്, ചലച്ചിത്ര അക്കാദമി മെമ്പര്‍ സെക്രട്ടറി സി അജോയ് എന്നീ അംഗങ്ങളുമടങ്ങുന്നതാണ് ഇത്തവണത്തെ ജൂറി. ജൂറി അംഗമായുള്ള അനുഭവം പങ്കുവയ്ക്കുകയാണ് താരം ഇപ്പോൾ.
12-14 മണിക്കൂറിലധികമായി പ്രവര്‍ത്തിച്ചാണ് അവാര്‍ഡുകള്‍ തീരുമാനിച്ചത്. 21 ദിവസമെടുത്താണ് അവാര്‍ഡ് നിര്‍ണ്ണയിച്ചത്. ഏതാണ് മികച്ചതെന്ന് കണ്ടെത്താനായി ശരിക്കും ബുദ്ധിമുട്ടിയിരുന്നു എല്ലാവരും. അവാര്‍ഡ് തീരുമാനങ്ങളെ രണ്ടാമതൊരു ആലോചനയില്ലാതെ ശരിവെക്കുകയായിരുന്നു എല്ലാവരും. വലിയൊരു ഉത്തരവാദിത്തമുള്ള ജോലിയാണ് ഞങ്ങള്‍ ചെയ്തത്. ഇത്തവണത്തെ ജൂറി അംഗങ്ങള്‍ മികച്ച രീതിയില്‍ തന്നെ പ്രവര്‍ത്തിച്ചു. എല്ലാം ടീമംഗങ്ങള്‍ക്കും അഭിനന്ദനമെന്നുമായിരുന്നു താരം കുറിച്ചത്.
ഇത്തരത്തിലൊരു അവസരം ലഭിച്ചതിനും അത് നന്നായി വിനിയോഗിക്കുകയും ചെയ്ത ജോമോളിനെ അഭിനന്ദിച്ചായിരുന്നു സുഹൃത്തുക്കള്‍ എത്തിയത്. കഠിനാധ്വാനം എന്നും അംഗീകരിക്കപ്പെടുമെന്നായിരുന്നു ചിലര്‍ കുറിച്ചത്. താരങ്ങളും ആരാധകരുമുള്‍പ്പടെ നിരവധി പേരാണ് ജോമോളിന്റെ പോസ്റ്റിന് കീഴില്‍ കമന്റുകളുമായെത്തിയിട്ടുള്ളത്. സരിത ജയസൂര്യ, ഹരിശങ്കര്‍ കെഎസ് തുടങ്ങിയവരും ജോമോളിനെ അഭിനന്ദിച്ചിരുന്നു. കമന്റുകള്‍ക്കെല്ലാം താരം മറുപടി നല്‍കിയിരുന്നു.
ബാലതാരമായി സിനിമയിലെത്തിയതാണ് ജോമോള്‍. പിന്നീട് നായികയായി മാറിയ താരത്തിന് മികച്ച പിന്തുണയായിരുന്നു ലഭിച്ചത്. വിവാഹത്തോടെ ഇടയ്ക്ക് അഭിനയരംഗത്തുനിന്നും മാറി നിന്ന താരം തിരിച്ചുവരികയായിരുന്നു. ബിഗ് സ്ക്രീനിലും മിനിസ്ക്രീനിലുമെല്ലാമായി സജീവമാണ് താരം ഇപ്പോള്‍.






