ആസിഫ് അലി - സിബിമലയിൽചിത്രത്തിൻറെ ടൈറ്റിൽ പോസ്റ്റർ പങ്കുവെച്ചിരിക്കുകയാണ് രഞ്ജിത്ത്. 'കൊത്ത്' എന്നാണ് ചിത്രത്തിന് പേര് നൽകിയിട്ടുള്ളത്. സംവിധായകരായ സിബി മലയിലും രഞ്ജിത്തും നീണ്ട 22 വർഷങ്ങൾക്ക് ശേഷം വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് കൊത്ത്. അടുത്തിടെയാണ് ചിത്രത്തിൻ്റെ ഷൂട്ടിങ് തുടങ്ങിയത്. ആസിഫ് അലിയാണ് ഈ ചിത്രത്തിൽ മുഖ്യവേഷത്തിൽ എത്തുന്നത്. റോഷൻ മാത്യുവാണ് മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.
ടൈറ്റിലിന് ചുവന്ന നിറവും വടിവാളിന്റെ ആകൃതിയും നൽകിയിട്ടുണ്ട്. രാഷ്ട്രീയ പകപോക്കലിന്റെ കഥയായിരിക്കും ചിത്രം കൈകാര്യം ചെയ്യുന്നതെന്നാണ് സൂചന. ഇതൊരു പൊളിറ്റിക്കൽ ത്രില്ലർ ആയിരിക്കും എന്നാണ് പറയപ്പെടുന്നത്. ചിത്രത്തിൽ രാഷ്ട്രീയക്കാരന്റെ വേഷത്തിലാണ് ആസിഫ് അലി എത്തുന്നത്. നിഖില വിമൽ നായികയാകും.
ഗോൾഡ് കോയിൻ മോഷൻ പിക്ചേഴ്സിൻറെ ബാനറിൽ രഞ്ജിത്തും പി എം ശശിധരനും ചേർന്നാണ് കൊത്ത് നിർമ്മിക്കുന്നത്. സിബി മലയിൽ സംവിധാനം ചെയ്യുന്ന ചിത്രത്തിന് നവാഗതനായ ഹേമന്ദാണ് തിരക്കഥ ഒരുക്കുന്നത്.
രഞ്ജിത്തും സുഹൃത്ത് പി എം ശശിധരനും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ഗോൾഡ് കോയിൻ മോഷൻ പിക്ചർ കമ്പനിയുടെ ബാനറിലാണ് 'കൊത്ത്' നിർമിക്കുന്നത്. രഞ്ജിത്ത്, വിജിലേഷ് , സുരേഷ് കൃഷ്ണ, അതുൽ, നിഖില വിമൽ, ശ്രീലക്ഷ്മി എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങൾ. ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്യുന്നത് പ്രശാന്ത് രവീന്ദ്രനാണ്.

Title poster of our next 😊
Posted by Ranjith Balakrishnan on Wednesday, October 14, 2020

Comments