
ജിദ്ദ : പാസ്പോർട്ട് സേവനങ്ങൾക്ക് ഇനി മുൻകൂർ ബുക്കിംഗ് ആവശ്യമില്ല. ഇന്ത്യൻ കോൺസുലേറ്റിനു കീഴിലുള്ള അബഹ,
തബൂക്, യാമ്പൂ എന്നിവിടങ്ങളിലെ വി എഫ് എസ് കേന്ദ്രങ്ങളിൽ പാസ്പോർട്ട് സേവനം ലഭിക്കാനാണ് മുൻകൂർ ബുക്കിംഗ് വേണ്ട എന്ന് തീരുമാനം ആയിരിക്കുന്നത്.
പാസ്പോർട്ട് ലഭിക്കാൻ ഇനി ഈ കേന്ദ്രങ്ങളെ നേരിട്ട് സമീപിക്കാം. ജിദ്ദയിലെ ഹാഇൽ സ്ട്രീറ്റിലെ വി.എഫ്.എസ് കേന്ദ്രത്തിൽ നിലവിലുള്ള മുൻകൂർ ബുക്കിംഗ് ആവശ്യമാണ്. അതെ സമയം അടിയന്തിര ഘട്ടങ്ങളിൽ അപ്പോയ്ന്റ്മെന്റ് എടുക്കാതെ തന്നെ ഞായറാഴ്ച മുതൽ വ്യാഴാഴ്ച വരെ അപേക്ഷ സമർപ്പിക്കാം.
എന്നാൽ തിരക്കു കൂടുന്ന സാഹചര്യം ഉണ്ടായാൽ ബുക്കിങ് സംവിധാനം തിരികെ കൊണ്ടുവരുമെന്നും അറിയിച്ചിട്ടുണ്ട്.






