
വാഷിങ്ടൻ : യുഎസിൽ 67 വർഷത്തിനുശേഷം ഒരു സ്ത്രീയുടെ വധശിക്ഷ നടപ്പാക്കുന്നു. 2004 ൽ അതിക്രൂരമായി നടത്തിയ കൊലപാതകത്തിന്റെ പേരിലാണ് ലിസ മോൺഗോമറിയ എന്ന യുവതിക്ക് വധശിക്ഷ വിധിച്ചത്.
മിസോറിയിൽ ഒരു ഗർഭിണിയെ ശ്വാസംമുട്ടിച്ചു കൊലപ്പെടുത്തുകയും അവരുടെ വയറുകീറി പെൺകുഞ്ഞിനെ തട്ടിക്കൊണ്ടുപോവുകയും ചെയ്തതിനാണ് ലിസ ശിക്ഷിക്കപ്പെട്ടത്.
ഇൻഡ്യാനയിൽ ഡിസംബർ 8നാണ് ശിക്ഷ നടപ്പാക്കുക. മാനസികവിഭ്രാന്തി മൂലമാണ് ലിസ കുറ്റം ചെയ്തതതെന്നും വധശിക്ഷ ഒഴിവാക്കണമെന്നും അപേക്ഷിച്ചെങ്കിലും ഇത്
കോടതി തള്ളി. 1953ലാണ് യു എസിൽ അവസാനമായി ഒരു യുവതിക്ക് വധശിക്ഷ വിധിച്ചത്.






