ബാറ്ററി അതിവേഗം ചാർജ് ആവാൻ പുതിയ സാങ്കേതിക വിദ്യയുമായി ചൈനീസ് ടെക് ഭീമന്മാർ ഷവോമി. 80W ഫാസ്റ്റ് വയർലെസ്സ് ചാർജിങ് സാങ്കേതിക വിദ്യയാണ് പുതുതായി ഷവോമി അവതരിപ്പിച്ചിരിക്കുന്നത്. ഈ ചാർജിങ് സംവിധാനം ഉപയോഗിച്ച് വെറും 19 മിനിറ്റ് മതി 4000mAh ബാറ്ററി കപ്പാസിറ്റിയുള്ള ഒരു ഫോൺ ചാർജ് ചെയ്യാൻ എന്നാണ് ഷവോമിയുടെ അവകാശവാദം. എന്നാൽ, 80W ഫാസ്റ്റ് വയർലെസ്സ് ചാർജിങ് സപ്പോർട്ട് ചെയുന്ന സ്മാർട്ട്ഫോൺ ഷവോമി ഇതുവരെ അവതരിപ്പിച്ചിട്ടില്ല.
ഇതിന്റെ പ്രവർത്തന രീതി വ്യക്തമാക്കുന്ന ഒരു വിഡിയോയും ഷവോമി പുറത്തുവിട്ടിട്ടുണ്ട്. ഈ വിഡിയോയിൽ കുറച്ചു മാറ്റങ്ങൾ വരുത്തിയ എംഐ 10 പ്രോ മോഡലാണ് ഉപയോഗിച്ചിരിക്കുന്നത്. ബാറ്ററിയുടെ 10 ശതമാനം ചാർജ് ചെയ്യാൻ വെറും 1 മിനിറ്റ് മതി.50 ശതമാനം ബാറ്ററി 8 മിനിറ്റിൽ ചാർജ് ആവും.
40W വയർലെസ്സ് ചാർജിങ് ഈ വർഷം മാർച്ചിലാണ് ഷവോമി അവതരിപ്പിച്ചത്. 50W വയർലെസ്സ് ചാർജിങുമായി ഓഗസ്റ്റിൽ ഷവോമി എത്തി. ഇപ്പോളിതാ രണ്ട് മാസം തികയുമ്പോഴേക്കും 80W വയർലെസ്സ് ചാർജിങ് സംവിധാനവുമായി ഷവോമി എത്തിയിരിക്കുന്നു. വയർലെസ്സ് ചാർജിങ് സാങ്കേതിക വിദ്യയിലും ഫോൺ ചാർജിങ് രീതിയിലും വിപ്ലവകരമായ മാറ്റത്തിന് തങ്ങളുടെ പുത്തൻ സംവിധാനം സഹായകരമാകുമെന്ന് ഷവോമി അവകാശപ്പെടുന്നു.

Comments