
ഹമ്മർ ഇലക്ട്രിക് പിക്ക് അപ്പ് പുറത്തിറക്കി ജനറൽ മോട്ടോർസ്. വാഹനത്തിന്റെ ബുഡിന് കീഴിൽ എഞ്ചിന് പകരം മൂന്ന് ഇലക്ട്രിക് മോട്ടോറുകളുണ്ട്. 1,000 bhp കരുത്തും 15,600 Nm പരമാവധി ടോർക്കും ഇത് പുറപ്പെടുവിക്കുന്നു. 3.0 സെക്കൻഡിനുള്ളിൽ 100 കിലോമീറ്റർ വേഗത കൈവരിക്കാൻ ഇവി പിക്ക് അപ്പിന് കഴിയുമെന്നാണ് റിപ്പോർട്ട്.
800 വോൾട്ട് ഫാസ്റ്റ് ചാർജിംഗിനെ ബാറ്ററി പായ്ക്ക് പിന്തുണയ്ക്കുന്നു. റിപ്പോർട്ട് പ്രകാരം വെറും 10 മിനിറ്റിനുള്ളിൽ 160 കിലോമീറ്റർ ദൂരം സഞ്ചരിക്കാനുള്ള ചാർജ് കൈവരിക്കാനും കഴിയും. ഫോസിൽ-ഫ്യുവൽ പവർ മോഡലിൽ നിന്നുള്ള ആറ്-സ്ലാറ്റ് ഗ്രില്ല് അല്പം നൊസ്റ്റാൾജിക് ലുക്ക് കൊടുക്കുന്നു. വാഹനത്തിന്റെ ഇൻഫിനിറ്റി റൂഫ് ഒരു പൂർണ്ണ ഓപ്പൺ എയർ അനുഭവം നൽകും.
ഹമ്മർ ഇവിയുടെ ഉത്പാദനം 2021-ൽ ആരംഭിക്കുമെന്നാണ് സൂചന. ഹമ്മർ ഇവിയിൽ 35 ഇഞ്ച് കൂറ്റൻ ടയറുകളിലാണ് വരുന്നത്. ഇത് 37 ഇഞ്ച് യൂണിറ്റുകളിലേക്ക് ഉയർത്താൻ സാധിക്കും. ഫോർ-വീൽ സ്റ്റിയറിംഗ് സിസ്റ്റവും ഇതിന് ലഭിക്കുന്നു. ഇത് മാനുവറബിലിറ്റിയും കുറഞ്ഞ ടേണിംഗ് റേഡിയസും നൽകും. ഹമ്മറിന്റെ വിലകൾ 112,595 ഡോളറിൽ (നികുതി ഒഴികെ ഏകദേശം 83 ലക്ഷം രൂപ) തുടങ്ങുമെന്നാണ് റിപ്പോർട്ട്. ഇത് ഏറ്റവും ഉയർന്ന വേരിയന്റിനാണ്.






