
കോർപ്പറേറ്റ് ജീവനക്കാർക്ക് 2021 ജൂൺ വരെ വീട്ടിൽ നിന്ന് ജോലി ചെയ്യാൻ അനുവാദം നൽകി ആമസോൺ.കോം. കോവിഡ് -19 കേസുകൾ യുഎസിലുടനീളം വീണ്ടും കുതിച്ചു ഉയരുകയാണ്. അതുകൊണ്ട് ആണ് ഓഫീസുകൾ തുറക്കുന്നത് കമ്പനി നീട്ടിവയ്ക്കുന്നത്.
"ജീവനക്കാരുടെ ആരോഗ്യത്തിന് ഞങ്ങൾ മുൻഗണന നൽകുന്നത് ഇനിയും തുടരുമെന്നും സർക്കാർ മാർഗ്ഗനിർദ്ദേശങ്ങൾ പാലിക്കുകയും ചെയ്യുന്നുവെന്നും. വീട്ടിൽ നിന്ന് ഫലപ്രദമായി ജോലി ചെയ്യാൻ കഴിയുന്ന ജീവനക്കാർക്ക് 2021 ജൂൺ 30 വരെ തുടരാമെന്നും,” ആമസോൺ വക്താവ് ഒരു ഇമെയിലിൽ പറഞ്ഞു. കൃത്യമായ ശുചീകരണം, താപനില പരിശോധന, മാസ്കിന്റെ ഉപയോഗം, ശാരീരിക അകലം പാലിക്കാനുള്ള സൌകര്യങ്ങളും, ഹാൻഡ് സാനിറ്റൈസർ എന്നിവ ഓഫീസിൽ വരാൻ ആഗ്രഹിക്കുന്നവർക്കായി പ്രദാനം ചെയ്ത് അവരുടെ സുരക്ഷിതത്വം ഉറപ്പ് നൽകാനും ആമസോൺ കാര്യമായ ഫണ്ടുകളും വിഭവങ്ങളും നിക്ഷേപിച്ചെന്നും റിപ്പോർട്ടുണ്ട്.
ജീവനക്കാർക്ക് 2021 ന്റെ ആരംഭം വരെ വീട്ടിൽ തന്നെ തുടരാമെന്ന് കമ്പനി നേരത്തെ പറഞ്ഞിരുന്നു. എന്നാൽ കൊറോണ വൈറസ് പൊട്ടിപ്പുറപ്പെടുന്നതുമായി ബന്ധപ്പെട്ട അടച്ചുപൂട്ടലുകളും സ്കൂൾ വീണ്ടും തുറക്കുന്നതിനെക്കുറിച്ചുള്ള അനിശ്ചിതത്വവും ആളുകൾക്ക് ജോലിയിലേക്കുള്ള തിരിച്ചുവരവ് ബുദ്ധിമുട്ടിലായി.






