
ന്യൂഡല്‍ഹി : ഈ ഐപിഎല്‍ സീസണില്‍ ഏറ്റവും മോശം പ്രകടനം കാഴ്ചവെച്ചാണ് ചെന്നൈ സൂപ്പര്‍ കിങ്സ് മടങ്ങാനിരിക്കുന്നത്. 11 മത്സരങ്ങളില്‍ നിന്ന് ആകെ ജയിച്ചത് മൂന്ന് മത്സരങ്ങള്‍ മാത്രമാണ്. ആറ് പോയിന്‍്റ് മാത്രമുള്ള ചെന്നൈ പോയിന്‍്റ് ടേബിളില്‍ അവസാന സ്ഥാനത്താണ്. ഇനി അവശേഷിക്കുന്നത് മൂന്ന് മത്സരങ്ങള്‍ കൂടിയാണ്. ഇതില്‍ മൂന്നിലും ജയിച്ചെങ്കില്‍ കൂടി ചെന്നൈയ്ക്ക് പ്ലേ ഓഫ് കളിക്കാനാകില്ല.
ചെന്നൈയില്‍ യുവ താരങ്ങള്‍ ഉണ്ടായിട്ടും ധോണി അവര്‍ക്ക് അവസരം നല്‍കുന്നില്ല എന്ന പരാതി ഉയര്‍ന്നിരുന്നു. എന്നാല്‍ ഇതിനുള്ള മറുപടി ധോണി പറഞ്ഞത് സ്പാര്‍ക്കുള്ള യുവതാരങ്ങള്‍ ചെന്നൈ നിരയില്‍ ഇല്ല എന്നാണ്. എന്നാല്‍ ഇന്നലെ മുംബൈ ആയി നടന്ന മത്സരത്തില്‍ ധോണി യുവതാരങ്ങള്‍ക്ക് അവസരം നല്‍കിയിരുന്നു. എന്നാല്‍ എല്ലാവരും സമ്മാനിച്ചത് നിരാശമാത്രമായിരുന്നു. ഇപ്പോള്‍ ഇതുമായി സംസാരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം വിരേന്ദര്‍ സെവാഗ്.
യുവാക്കളെ പരീക്ഷിച്ചിട്ടും അവര്‍ നിരാശപ്പെടുത്തിയത് ധോനിയെ കൂടുതല്‍ വേദനിപ്പിച്ചിട്ടുണ്ടാവും. അവര്‍ കുറച്ചെങ്കിലും റണ്‍സ് കണ്ടെത്തി കൂടുതല്‍ സമയം ക്രീസില്‍ നിന്ന് ടൂര്‍ണമെന്റിന്റെ രുചി അറിയണമായിരുന്നു. യുവതാരങ്ങള്‍ ടീമിന്റെ ടോട്ടല്‍ 140-150ലേക്ക് എത്തിച്ചിരുന്നു എങ്കില്‍ അത് ധോനിയെ തൃപ്തിപ്പെടുത്തിയാനെ. എങ്ങനെയാണ് ഇവിടെ നിന്നും ചെന്നൈ തിരിച്ചു വരുന്നത് എന്ന് കാണാന്‍ ആകാംക്ഷയിലാണെന്നും സെവാഗ് പറഞ്ഞു.






