
ന്യൂഡല്‍ഹി: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യാന്തര വിമാന സര്‍വീസുകള്‍ക്കുള്ള വിലക്ക് നവംബര്‍ 30 വരെ നീട്ടി. നേരത്തെ ഒക്മടാബര് 31 വരെയുള്ള വിലക്കാണ് നവംബര്‍ 30 വരെ വീണ്ടും നീട്ടിയിരിക്കുന്നത്.
അതേസമയം ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ അനുമതി നല്കുന്ന പ്രത്യേക സര്‍വീസുകള്‍ക്കും ചരക്കുവിമാനങ്ങള്‍ക്കും നിയന്ത്രണങ്ങള്‍ ബാധകമല്ല. എന്നാല്‍ എയര്‍ ബബിള്‍ കരാറില്‍ ഏറപ്പെട്ട രാജ്യങ്ങളിലേയ്ക്കുള്ള സര്‍വീസിനും തടസ്സമുണ്ടാകില്ല.
അഫ്ഗാനിസ്ഥാന്, ബഹ്റിന്, ബംാദേശ്, ഭൂട്ടാന്, കാനഡ, രഫാന്സ്, ജര്‍മ്മനി, ഇറാഖ്, ജപ്പാന്, കെനിയ, മാലെദ്വീപ്, നൈജീരിയ, ഒമാന്‍, ഖത്തര്‍, യുശെക്രന്, യുഎഇ, യു.കെ, യുഎസ്എ എന്നീ 18 രാ്യങ്ങളുമായാണ് ഇന്ത്യ എയര്‍ ബബിള്‍ കരാറില്‍ ഏര്‍പ്പെട്ടിരിക്കുന്നത്. കോവിഡ് വ്യാപനം തടയുന്നതിനായി രാജ്യത്ത് ലോക്ഡൗണ്‍ പ്രഖ്യാപിച്ചതിന് പിന്നാലെ മാര്‍ച്ച് 25 നാണ് കേന്ദ്രസര്‍ക്കാര്‍ ആഭ്യന്തര- രാജ്യാന്തര വിമാന സര്‍വീസുകള്‍ക്കുള്ള വിലക്കേര്‍പ്പെടുത്തിയത്. തുടര്‍ന്ന് മെയ് 25 ന് ആഭ്യന്തര വിമാന സര്‍വീസുകള്‍ക്ക് സര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നു.






