പ്രശ്നക്കാരായ 21 ഗെയിമിങ് ആപ്ലിക്കേഷനുകളെ ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ കണ്ടെത്തിയതായി സൈബര്‍ സുരക്ഷാ സ്ഥാപനമായ അവാസ്റ്റ്. ഈ ആപ്ലിക്കേഷനുകൾക്ക് അനധികൃത പരസ്യ വിതരണത്തിന് സഹായിക്കുന്ന ആഡ് വെയര്‍ സ്വഭാവമുണ്ടെന്ന് അവാസ്റ്റ് കണ്ടെത്തി.
Rolling Scroll, Helicopter Attack, Assassin Legend, Shoot Them, Crush Car, Helicopter Shoot , Rugby Pass, Flying Skateboard, Iron it, Shooting Run, Plant Monster, Find Hidden, Find 5 Differences, Rotate Shape, Jump Jump, Find the Differences – Puzzle Game, Sway Man, Money Destroyer, Desert Against, Cream Trip, Props Rescue തുടങ്ങിയവയാണ് അവാസ്റ്റ് കണ്ടെത്തിയ പ്രശ്നക്കാരായ ആപ്ലിക്കേഷനുകള്‍.
അവാസ്റ്റ് കണ്ടെത്തിയ ഈ ആപ്പുകൾ ഗെയിമുകളാണെങ്കിലും ആപ്ലിക്കേഷനു പുറത്ത് ഇവ ചില അനാവശ്യ പരസ്യങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നു. അതില്‍ ഭൂരിഭാഗവും സമാനമായ മറ്റ് ആപ്ലിക്കേഷനുകളും ഗെയിമുകളും ഡൗണ്‍ലോഡ് ചെയ്യാന്‍ ആളുകളെ പ്രേരിപ്പിക്കുന്ന പരസ്യങ്ങളായിരിക്കും. ഇപ്പോഴും പ്ലേ സ്റ്റോറില്‍ ഈ ഗെയിമുകളില്‍ ഭൂരിഭാഗവും ലഭ്യമാണ്. സെന്‍സര്‍ ടവറിന്റെ കണക്കുകള്‍ പ്രകാരം 80 ലക്ഷം തവണയെങ്കിലും ഈ ആപ്ലിക്കേഷനുകള്‍ ഡൗണ്‍ലോഡ് ചെയ്യപ്പെട്ടിട്ടുണ്ട്. അതേസമയം, ഇവ വിവരങ്ങള്‍ ചോര്‍ത്തുകയോ മറ്റ് അപകടകരമായ പ്രവര്‍ത്തനങ്ങളൊ നടത്തുന്നില്ലെന്ന് അവാസ്റ്റ് പറയുന്നു.






