
മുംബൈ : ഈ വര്‍ഷം ഏറ്റവും മോശം ഫോമിലായിരുന്നു ചെന്നൈ സൂപ്പര്‍ കിങ്സ്. കളിച്ച മിഖ്യ കളികളിലും ചെന്നൈയ്ക്ക് പരാജയം ഏറ്റ് വാങ്ങേണ്ടി വന്നു. ചെന്നൈയുടെ തുടര്‍ച്ചെയുള്ള പരാജയത്തിന്റെ പേരില്‍ ഏറ്റവും കൂടുതല്‍ വിമര്‍ശനങ്ങള്‍ ഏറ്റ് വാങ്ങുകയും ചെയ്തു. അടുത്ത് സീസണില്‍ പുതിയ മാറ്റത്തോടെയാണ് ചെന്നൈ എത്തുന്നതെന്നും അഭ്യൂഹങ്ങള്‍ ഉണ്ട്.
ചെന്നൈ അടുത്ത സീസണില്‍ വയസന് പട എന്ന പേര് മാറ്റി വരാന്‍ സാധ്യതയെന്ന് പലരും ട്രോളിയിരുന്നു. എന്നാല്‍ ചെന്നൈ രൂപം മാറ്റേണ്ട ആവശ്യമില്ലെന്നാണ് ഇന്ത്യന്‍ മുന്‍ പേസര്‍ ആശിഷ് നെഹ്റ പറയുന്നത്.
35 മുകളില്‍ പ്രായം ചെന്നെ ആളുകളെ ചൂണ്ടിയാണ് സിഎസ് കെയ്ക്ക് നേരെ വരുന്ന വിമര്‍ശനങ്ങള്‍. എന്നാല്‍ ഈ സീസണില്‍ മാത്രമാണ് അവര്‍ക്ക് മങ്ങലേറ്റത്. മറ്റ് സീസണുകളില്‍ അവരുടെ കഴിവ് എന്തെന്ന് അവര്‍ തെളിയിച്ചതാണ്. അടുത്ത സീസണിലും ഇതേ പ്രായം ചെന്നെ ചെന്നൈയെ കാണാന്‍ സാധിക്കുമെന്നാണ് എന്റെ പ്രതീക്ഷ. മാനസികമായി കരുത്തനായ ഒരു വ്യക്തിയെ കുറിച്ചാണ് നമ്മള് സംസാരിക്കുന്നത്. ധോനിക്ക് അറിയാം തിരിച്ചു വരാന്‍, ആശിഷ് നെഹ്റ പറഞ്ഞു.
ക്വാളിഫൈ ചെയ്യാതിരിക്കുന്നത് ചെന്നൈ സംബന്ധിച്ച് വിഷമം തരുന്നതാണ്. കളിച്ച മത്സരങ്ങളില്‍ വെച്ച് ആദ്യമായിട്ടായിരിക്കാം ചെന്നൈ ക്വാളിഫൈ ആവാത്തത്. എന്നാല്‍ ഇപ്പോഴുണ്ടായിരിക്കുന്ന തിരിച്ചടി ധോനിക്ക് വലിയ വിഷയമല്ല. എന്നാല്‍ ധോനിയേയും ഇതേ ചെന്നൈയേയും വീണ്ടും കാണാനാവും എന്നാണ് എന്റെ പ്രതീക്ഷ. 30-35 വയസ് വലിയ പ്രായമല്ല. 39 വയസ് വരെ ഞാന്‍ ഐപിഎല്‍ കളിച്ചതാണ്. എന്റെ ഈ ശരീരം വെച്ച് ഫാസ്റ്റ് ബൗളറായിട്ട് എനിക്ക് 39 വയസ് വരെ കളിക്കാനായി. അവര്‍ക്കും കളിക്കാനാവും. പ്രത്യേകിച്ച് ഷെയ്ന് വാട്സന്. അടുത്ത വര്‍ഷവും വാട്സന് ടീമിലുണ്ടാവും എന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഇന്ത്യന്‍ മുന്‍ പേസര്‍ പറഞ്ഞു.
സീസണില്‍ പ്ലേഓഫ് കാണാതെ പുറത്തായതിന് പിന്നാലെ ചെന്നൈ ടീമില്‍ അഴിച്ചുപണി നടത്തും എന്നാണ് സൂചന. എന്നാല്‍ അടുത്ത സീസണിലും ധോനി നായകനായി തുടരും എന്നതിന്റെ സൂചന ചെന്നൈ സൂപ്പര്‍ കിങ്സ് സിഇഒ കാശി വിശ്വനാഥന് നല്കി. പക്ഷേ ഓരോ മത്സരത്തിന് ശേഷവും തന്റെ ജേഴ്സി കളിക്കാര്‍ക്ക് ധോനി കൈമാറുന്നത് ഈ സീസണോടെ വിരമിക്കാനുള്ള തയ്യാറെടുപ്പിന്റെ ഭാഗമാണെന്നും വിലയിരുത്തപ്പെടുന്നുണ്ട്.




