ബ്ലൂപങ്ക് ബിടിഡബ്ല്യു എയർ ട്രൂ വയർലെസ് ഇയർഫോണുകൾ ഇന്ത്യയിൽ പുറത്തിറക്കി. 3,990 രൂപയാണ് വില. റിപ്പോർട്ട് പ്രകാരം ഇപ്പോൾ ഫ്ളിപ്കാർട്ട് സീസണൽ ഡിസ്കൗണ്ട് വിലയായ 2,999 രൂപയ്ക്ക് ഈ വയർലെസ് ഇയർഫോണുകൾ ലഭ്യമാണ്. കമ്പനിയുടെ പ്രോഡക്റ്റ് സീരിസിലെ ഏറ്റവും പുതിയ ബജറ്റ് ട്രൂ വയർലെസ് ഇയർഫോണുകളിൽ ഒന്നാണ് ഇത്.
ഇന്ത്യൻ ബ്രാൻഡുകളായ നോയിസ്, ബോട്ട് എന്നിവയുമായും അടുത്തിടെ പുറത്തിറക്കിയ റെഡ്മി ഇയർബഡ്സ് എസ്, റിയൽമി ബഡ്സ് ക്യൂ എന്നിവയ്ക്കെതിരെയും ബ്ലൂപങ്ക് ബിടിഡബ്ല്യു എയർ വിപണിയിൽ മത്സരിക്കും. ഐപിഎക്സ് 5 വാട്ടർ റെസിസ്റ്റൻസ്, പ്ലേബാക്കിനും കോളുകൾക്കുമായുള്ള ടച്ച് നിയന്ത്രണങ്ങൾ എന്നീ സവിശേഷതകളും ബ്ലൂപങ്ക് ബിടിഡബ്ല്യു എയറിൽ ഉണ്ട്.
ബ്ലൂപങ്ക് ബിടിഡബ്ല്യു എയർ കണക്റ്റിവിറ്റിക്കായി ബ്ലൂടൂത്ത് 5 ഉപയോഗിക്കുന്നു. കൂടാതെ, സിരി, ഗൂഗിൾ അസിസ്റ്റന്റ് എന്നിവയ്ക്കായി വോയ്സ് അസിസ്റ്റന്റ് സപ്പോർട്ടുമുണ്ട്. ഇയർഫോണുകൾക്ക് ഇയർപീസുകളിൽ നാല് മണിക്കൂർ ബാറ്ററി ലൈഫ് ഉണ്ടെന്നാണ് സൂചന. ചാർജിംഗ് കേസുമായി മൊത്തം 15 മണിക്കൂർ വരെ ബാറ്ററി ലൈഫ് ലഭിക്കുന്നു.






