കൊച്ചി: സ്വര്‍ണക്കടത്തു പ്രതികളായ സന്ദീപും സരിത്തുമൊന്നിച്ചുള്ള ചിത്രങ്ങള്‍ സ്വപ്നയുടെ ഫോണില്‍. എന്‍.ഐ.എയ്ക്കു ലഭിച്ച ഡിജിറ്റല്‍ തെളിവുകളിലെ ചിത്രങ്ങളാണു പുറത്തുവന്നത്. സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിന്റെ മൊബൈല്‍ ഫോണും ലാപ്ടോപ്പും പരിശോധിച്ചതില്‍നിന്നാണു മദ്യപസദസ് എന്നു തോന്നിക്കുന്നതടക്കമുള്ള വീഡിയോ ദൃശ്യങ്ങളും ചിത്രങ്ങളും എന്‍.ഐ.എയ്ക്കു ലഭിച്ചത്.
പന്ത്രണ്ടുപേരുള്ള സദസില്‍ സ്വര്‍ണക്കടത്ത് കേസിലെ കൂട്ടുപ്രതികളായ സരിത്തും സന്ദീപുമുണ്ട്. സ്വപ്നയുള്‍പ്പെടെ നിലത്തിരുന്നു ചിയേഴ്സ് പറഞ്ഞു തുടങ്ങുന്ന ചിത്രത്തില്‍ സ്വപ്നയ്ക്കൊപ്പം രണ്ടു പെണ്‍കുട്ടികള്‍ കൂടിയുണ്ട്. സന്ദീപ് നായര്‍ വിജയചിഹ്നം കാണിക്കുന്ന ചിത്രം ഏതോ ഇടപാടില്‍ പങ്കാളികളായി ലാഭം പങ്കിട്ടുള്ള ആഘോഷമാണെന്നാണ് എന്‍.ഐ.എയുടെ നിഗമനം.

സ്വപ്നയുടെ പുതിയ വീടിന്റെ കല്ലിടല്‍ ചടങ്ങിനെത്തിയ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കര്‍ സ്വപ്നയോടു ചേര്‍ന്നുനില്‍ക്കുന്ന ചിത്രവും പുറത്തു വന്നിട്ടുണ്ട്. സ്വപ്നസുരേഷിന്റെ സ്വകാര്യ ചടങ്ങുകളില്‍ പോലും എം. ശിവശങ്കര്‍ ആദ്യാവസാനം പങ്കാളിയായിട്ടുണ്ടെന്നു വ്യക്തമാക്കുന്നതു കൂടിയാണ് ഈ ചിത്രങ്ങള്‍.
എന്‍.ഐ.എ, കസ്റ്റംസ്, എന്‍ഫോഴ്സ് ഡയറക്ടറേറ്റ് എന്നീ അന്വേഷണ ഏജന്‍സികള്‍ ഇതുള്‍പ്പെടെയുള്ള നിരവധി ഡിജിറ്റല്‍ തെളിവുകളാണു കണ്ടെത്തിയത്. ഇവരില്‍നിന്നും പിടിച്ചെടുത്ത ഇലക്ട്രോണിക് ഉപകരണങ്ങള്‍ ഫോറന്‍സിക് പരിശോധനയ്ക്കു നല്‍കിയിരുന്നു.

Comments