നിഷ്കളങ്കമായ പുഞ്ചിരിയോടെ തൊണ്ണുറുകളിലെ മലയാള സിനിമകളില്‍ തിളങ്ങിയ ചിപ്പി കാറ്റുവന്ന് വിളിച്ചപ്പോള്‍,സ്ഫടികം,അച്ഛന് കൊമ്പത്ത് അമ്മ വരമ്പത്ത് എന്നിങ്ങനെ നിരവധി സിനിമകളിലൂടെ മലയാള മനസില്‍ ഇടംനേടിയ താരമാണ്. വിവാഹത്തോടെ സിനിമ ജീവിതത്തില്‍ നിന്ന് ഇടവേളയെടുത്തെങ്കിലും സീരിയലുകളിലൂടെ മലയാളികള്‍ക്ക് മുമ്പില്‍ ചിപ്പി എത്താറുണ്ട്. നിര്‍മ്മാതാവ് കൂടിയാണ് താരമിപ്പോള്‍. ചിപ്പിയുടെ അഭിനയ ജീവിതത്തെക്കുറിച്ച്.
അഭിനയത്തിന് ബ്രേക്ക് നല്കി മാറി നിന്നിട്ടൊന്നുമില്ല. മുമ്പ് അഭിനയിച്ചുകൊണ്ടിരുന്ന വാനമ്പാടി എന്ന സീരിയലില്‍ ആദ്യത്തെ കുറച്ച് എപ്പിസോഡുകളില്‍ മാത്രമാണ് ഞാനുണ്ടായിരുന്നത്. ബാക്കിയുള്ള എപ്പിസോഡുകളില്‍ ഒരു കുട്ടിയുടെ സ്വപ്നത്തില്‍ വരുന്ന രീതിയിലുള്ള കഥാപാത്രമായിരുന്നു. ഞങ്ങളുടെ തന്നെ പ്രൊഡക്ഷന്റെ സീരിയലായിരുന്നു അത്. കമ്പനിയുടെ ബാനറിലുള്ള സീരിയലിന്റെ കഥ കേള്‍ക്കുമ്പോള്‍ അതില്‍ എനിയ്ക്ക് ചെയ്യാന്‍ പറ്റുന്ന കഥാപാത്രങ്ങളുണ്ടോ എന്ന് നോക്കാറുണ്ട്. വാനമ്പാടിയില്‍ പത്മിനിയേക്കാള് നന്ദിനി എന്ന കഥാപാത്രമായിരുന്നു എനിക്ക് കൂടുതല്‍ ഇഷ്ടമായത്. കുറച്ച് എപ്പിസോഡുകളേ ഉണ്ടായിരുന്നുള്ളുവെങ്കിലും ആ കഥാപാത്രത്തിന്റെ സാന്നിധ്യം സീരിയലിലുടനീളമുണ്ട്.
ആ സീരിയലിന്റെ തമിഴ്പതിപ്പായ മൗനരാഗത്തിലും നന്ദിനി എന്ന കഥാപാത്രത്തെ ഞാനാണ് അവതരിപ്പിക്കുന്നത്. മലയാളത്തിലെ സീരിയലിന്റെ കഥയില്‍ നിന്ന് വ്യത്യസ്തമാണ് തമിഴിലേത്. അവിടെ മുഴുനീള കഥാപാത്രമായിരുന്നു എന്റേത്. മലയാളത്തില്‍ എന്നെ പ്രേക്ഷകര്‍ കാണുന്നില്ലായിരുന്നു എങ്കിലും തമിഴില്‍ അഭിനയിക്കുന്നുണ്ടായിരുന്നു.
ഏഷ്യാനെറ്റില്‍ പുതിയതായി തുടങ്ങിയ സാന്ത്വനമെന്ന സീരിയലിലാണ് ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. ഒരു ഇടത്തരം കുടുംബത്തിന്റെ കഥയാണ് സാന്ത്വനം. സീരിയലിലെ പ്രധാന കഥാപാത്രങ്ങളിലൊന്നായ ശ്രീദേവി എന്ന കഥാപാത്രമായാണ് ഞാന്‍ അഭിനയിക്കുന്നത്. സീരിയലിന്റെ പ്രമോ വന്നതുമുതല്‍ ഒരുപാട് ഫോണ്‍കോളുകളും മെസേജുകളും വരുന്നുണ്ട്. വീണ്ടും പറ്റിക്കുമോ? കുറച്ചുനാള്‍ കഴിഞ്ഞ് സീരിയലില്‍ നിന്ന് അപ്രത്യക്ഷയാകുമോ എന്നൊക്കെയുള്ള മെസേജുകളാണ് അധികവും.
രജപുത്രയുടെ ബാനറില്‍ ഒരു വര്‍ക്കിനായി കഥ ആലോചിക്കുമ്പോള്‍ മുതല്‍ ഞാനും ചേട്ടനൊപ്പമുണ്ടാകും. അഭിനയിച്ചില്ലെങ്കിലും ക്യാമറയ്ക്ക് പുറകിലുള്ള കാര്യങ്ങളെല്ലാം ശ്രദ്ധിക്കാറുണ്ട്. വാനമ്പാടിയില്‍ ചെറിയ വേഷമായിരുന്നെങ്കിലും കഥാ ചര്‍ച്ച നടക്കുന്ന സമയം മുതല്‍ ഓരോ കാര്യങ്ങളിലും ശ്രദ്ധിച്ചിരുന്നു.
ഓരോ കഥാപാത്രത്തേയും കഥയ്ക്ക് അനുയോജ്യമായ ലെവലില്‍ നിര്‍ത്തുന്നതു മുതല്‍ ഓരോ കാര്യത്തിലും ശ്രദ്ധാലുവായിരുന്നു. അതുകൊണ്ടുതന്നെ ആ സീരിയല്‍ ആദ്യം മുതല്‍ അവസാനം വരെ നല്ല നിലവാരം പുലര്‍ത്തിയെന്ന് കേള്‍ക്കുന്നത് സന്തോഷമുള്ള കാര്യമാണ്. ക്യാമറയ്ക്ക് മുമ്പില്‍ നില്ക്കുന്ന അഭിനേതാക്കളെ മാത്രമാണ് പ്രേക്ഷകര്‍ കാണുന്നത്. ക്യാമറയ്ക്ക് പിന്നില്‍ പ്രവര്‍ത്തിക്കുന്ന അണിയറ പ്രവര്‍ത്തകരുടെ പരിശ്രമവും എടുത്തു പറയേണ്ടതാണ്.
വിവാഹശേഷം രണ്ടുപേര്‍ക്കും സിനിമാ തിരക്കുകളാവരുത് എന്നു കരുതിയാണ് ഞാന്‍ സിനിമയില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ തീരുമാനിച്ചത്. ഒരു സിനിമ പ്രൊഡ്യൂസ് ചെയ്യാന്‍ തീരുമാനിക്കുമ്പോള്‍ മുതല്‍ ചേട്ടന് അതിന്റെ തിരക്കുകളിലായിരിക്കും. ഡിസ്കഷന് തുടങ്ങുന്നതു മുതല്‍ റിലീസായി തിയേറ്ററിലെ ലാസ്റ്റ് ഡേ ലാസ്റ്റ് ഷോവരെ തിരക്കാണ്. ഞാനും കൂടി വീട്ടില്‍ നിന്ന് മാറി നിന്നാല്‍ ശരിയാവില്ലെന്ന് തോന്നി. അങ്ങനെയാണ് സിനിമയില്‍ നിന്ന് തല്ക്കാലം മാറി നില്‍ക്കാമെന്ന് തീരുമാനിക്കുന്നത്.
ആ സമയത്താണ് സീരിയലില്‍ നിന്നും ഓഫര്‍ വന്നു തുടങ്ങിയത്. സീരിയലാകുമ്പോള്‍ തിരുവനന്തപുരത്ത് തന്നെയാകും ഷൂട്ട്. വീട്ടില്‍ നിന്നു വന്നുപോവാം. അമ്മയുള്ളതുകൊണ്ട് മോളുടെ കാര്യത്തില്‍ ടെന്‍ഷനും വേണ്ട. മാത്രമല്ല, കൂടുതലും ഞങ്ങളുടെ പ്രൊഡക്ഷന്റെ ബാനറിലുള്ള സീരിയലുകളാണ് ചെയ്തുകൊണ്ടിരുന്നതും. അതാണ് ഏറ്റവും കംഫര്‍ട്ടബിളായി തോന്നിയത്.
വീട്ടില്‍ നിന്നു മാറി നില്ക്കാന് താല്പര്യമില്ലാത്തതുകൊണ്ടാണ് സീരിയലുകള്‍ ചെയ്യുന്നത്. ഇപ്പോള്‍ വീട്ടിലെ കാര്യങ്ങളും അഭിനയവും ഒരുമിച്ച് കൊണ്ടുപോകാന്‍ കഴിയുന്നുണ്ട്.
സിനിമയില്‍ അഭിനയിച്ചുകൊണ്ടിരുന്നപ്പോള്‍ പ്രേക്ഷകരില്‍ നിന്നു കിട്ടിയ സ്നേഹം ഇപ്പോഴുമുണ്ട്. സിനിമയാണെങ്കില്‍ തിയറ്ററിലോ ടിവിയിലോ വരുമ്പോഴല്ലേ നമ്മളെ കാണുന്നുള്ളൂ? സീരിയലാണെങ്കില്‍ എല്ലാ ദിവസവും വൈകുന്നേരങ്ങളിലും സ്വീകരണമുറിയിലെത്തും. എന്നും കാണുന്നവരാകുമ്പോള് സ്നേഹം കൂടുമല്ലോ.
ചെറിയൊരു ഇടവേളയ്ക്കുശേഷം നായികാ കഥാപാത്രമായി മിനിസ്ക്രീനില്‍ സജീവമാവുകയാണല്ലോ?

പുതിയ സീരിയലിന്റെ വിശേഷങ്ങള്‍?
ഏഷ്യാനെറ്റില്‍ പുതിയതായി തുടങ്ങിയ സാന്ത്വനമെന്ന സീരിയലിലാണ് ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. ഒരു ഇടത്തരം കുടുംബത്തിന്റെ കഥയാണ് സാന്ത്വനം. സീരിയലിലെ പ്രധാന കഥാപാത്രങ്ങളിലൊന്നായ ശ്രീദേവി എന്ന കഥാപാത്രമായാണ് ഞാന്‍ അഭിനയിക്കുന്നത്. സീരിയലിന്റെ പ്രമോ വന്നതുമുതല്‍ ഒരുപാട് ഫോണ്‍കോളുകളും മെസേജുകളും വരുന്നുണ്ട്. വീണ്ടും പറ്റിക്കുമോ? കുറച്ചുനാള്‍ കഴിഞ്ഞ് സീരിയലില്‍ നിന്ന് അപ്രത്യക്ഷയാകുമോ എന്നൊക്കെയുള്ള മെസേജുകളാണ് അധികവും.
നിര്‍മ്മാണ കമ്പനിയിലും സജീവമാണല്ലോ ചിപ്പി?
രജപുത്രയുടെ ബാനറില്‍ ഒരു വര്‍ക്കിനായി കഥ ആലോചിക്കുമ്പോള്‍ മുതല്‍ ഞാനും ചേട്ടനൊപ്പമുണ്ടാകും. അഭിനയിച്ചില്ലെങ്കിലും ക്യാമറയ്ക്ക് പുറകിലുള്ള കാര്യങ്ങളെല്ലാം ശ്രദ്ധിക്കാറുണ്ട്. വാനമ്പാടിയില്‍ ചെറിയ വേഷമായിരുന്നെങ്കിലും കഥാ ചര്‍ച്ച നടക്കുന്ന സമയം മുതല്‍ ഓരോ കാര്യങ്ങളിലും ശ്രദ്ധിച്ചിരുന്നു.
ഓരോ കഥാപാത്രത്തേയും കഥയ്ക്ക് അനുയോജ്യമായ ലെവലില്‍ നിര്‍ത്തുന്നതു മുതല്‍ ഓരോ കാര്യത്തിലും ശ്രദ്ധാലുവായിരുന്നു. അതുകൊണ്ടുതന്നെ ആ സീരിയല്‍ ആദ്യം മുതല്‍ അവസാനം വരെ നല്ല നിലവാരം പുലര്‍ത്തിയെന്ന് കേള്‍ക്കുന്നത് സന്തോഷമുള്ള കാര്യമാണ്. ക്യാമറയ്ക്ക് മുമ്പില്‍ നില്ക്കുന്ന അഭിനേതാക്കളെ മാത്രമാണ് പ്രേക്ഷകര്‍ കാണുന്നത്. ക്യാമറയ്ക്ക് പിന്നില്‍ പ്രവര്‍ത്തിക്കുന്ന അണിയറ പ്രവര്‍ത്തകരുടെ പരിശ്രമവും എടുത്തു പറയേണ്ടതാണ്.
സിനിമയില്‍ നിന്ന് സീരിയലിലേക്ക്?
വിവാഹശേഷം രണ്ടുപേര്‍ക്കും സിനിമാ തിരക്കുകളാവരുത് എന്നു കരുതിയാണ് ഞാന്‍ സിനിമയില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ തീരുമാനിച്ചത്. ഒരു സിനിമ പ്രൊഡ്യൂസ് ചെയ്യാന്‍ തീരുമാനിക്കുമ്പോള്‍ മുതല്‍ ചേട്ടന് അതിന്റെ തിരക്കുകളിലായിരിക്കും. ഡിസ്കഷന് തുടങ്ങുന്നതു മുതല്‍ റിലീസായി തിയേറ്ററിലെ ലാസ്റ്റ് ഡേ ലാസ്റ്റ് ഷോവരെ തിരക്കാണ്. ഞാനും കൂടി വീട്ടില്‍ നിന്ന് മാറി നിന്നാല്‍ ശരിയാവില്ലെന്ന് തോന്നി. അങ്ങനെയാണ് സിനിമയില്‍ നിന്ന് തല്ക്കാലം മാറി നില്‍ക്കാമെന്ന് തീരുമാനിക്കുന്നത്.
ആ സമയത്താണ് സീരിയലില്‍ നിന്നും ഓഫര്‍ വന്നു തുടങ്ങിയത്. സീരിയലാകുമ്പോള്‍ തിരുവനന്തപുരത്ത് തന്നെയാകും ഷൂട്ട്. വീട്ടില്‍ നിന്നു വന്നുപോവാം. അമ്മയുള്ളതുകൊണ്ട് മോളുടെ കാര്യത്തില്‍ ടെന്‍ഷനും വേണ്ട. മാത്രമല്ല, കൂടുതലും ഞങ്ങളുടെ പ്രൊഡക്ഷന്റെ ബാനറിലുള്ള സീരിയലുകളാണ് ചെയ്തുകൊണ്ടിരുന്നതും. അതാണ് ഏറ്റവും കംഫര്‍ട്ടബിളായി തോന്നിയത്.
വീട്ടില്‍ നിന്നു മാറി നില്ക്കാന് താല്പര്യമില്ലാത്തതുകൊണ്ടാണ് സീരിയലുകള്‍ ചെയ്യുന്നത്. ഇപ്പോള്‍ വീട്ടിലെ കാര്യങ്ങളും അഭിനയവും ഒരുമിച്ച് കൊണ്ടുപോകാന്‍ കഴിയുന്നുണ്ട്.
സിനിമയില്‍ അഭിനയിച്ചുകൊണ്ടിരുന്നപ്പോള്‍ പ്രേക്ഷകരില്‍ നിന്നു കിട്ടിയ സ്നേഹം ഇപ്പോഴുമുണ്ട്. സിനിമയാണെങ്കില്‍ തിയറ്ററിലോ ടിവിയിലോ വരുമ്പോഴല്ലേ നമ്മളെ കാണുന്നുള്ളൂ? സീരിയലാണെങ്കില്‍ എല്ലാ ദിവസവും വൈകുന്നേരങ്ങളിലും സ്വീകരണമുറിയിലെത്തും. എന്നും കാണുന്നവരാകുമ്പോള് സ്നേഹം കൂടുമല്ലോ.

സിനിമയില്‍ തിളങ്ങി നിന്ന കാലത്തെ കുറിച്ച്?
ഇപ്പോഴും ടിവി യില്‍ ഞാനഭിനയിച്ച സിനിമകള്‍ വരുമ്പോള്‍ പലരുമെനിക്ക് മെസേജുകള്‍ അയക്കാറുണ്ട്. നായികയായും അനിയത്തിയായുമൊക്കെ ഒരുപാട് സിനിമകള്‍ ചെയ്തു. ആ ചിത്രങ്ങളൊക്കെയും പ്രേക്ഷകര്‍ ഇന്നും ഇഷ്ടപ്പെടുന്നവയാണ്. ആദ്യ സിനിമയില്‍ അഭിനയിക്കുന്ന സമയത്ത് ഇനിയും നല്ല ചിത്രങ്ങള്‍ തേടിയെത്തുമെന്ന പ്രതീക്ഷയൊന്നും ഉണ്ടായിരുന്നില്ല. സിനിമയില്‍ വന്ന സമയം മുതല്‍ കല്യാണശേഷം അഭിനയിക്കുന്നില്ല എന്ന് സ്വയം തീരുമാനിക്കുന്നതുവരെ തുടര്‍ച്ചയായി സിനിമകള്‍ ചെയ്യുന്നുണ്ടായിരുന്നു.
ദക്ഷിണേന്ത്യയിലെ എല്ലാ ഭാഷകളിലെയും നല്ല സംവിധായകരുടെ സിനിമകളില്‍ അഭിനയിക്കാന്‍ കഴിഞ്ഞു എന്നത് വലിയ ഭാഗ്യമാണ്. അന്നൊക്കെ ഷൂട്ടിന് പോകുമ്പോള്‍ അമ്മയാണ് എനിക്കൊപ്പം വന്നിരുന്നത്. രസകരമായ നാളുകളായിരുന്നു അത്. അന്നുമിന്നും ലൊക്കേഷനിലെ ലൈഫ് നന്നായി എന്ജോയ് ചെയ്യുന്നുണ്ട്.
കോവിഡ് കാലത്തെ സീരിയല്‍ ഷൂട്ടിംഗ്?
നല്ല ടെന്‍ഷനുണ്ട്. സെറ്റിലിപ്പോള് 40 പേരോളം ഉണ്ട്. ഷൂട്ടിംഗ് തുടങ്ങുന്നതിന്റെ തലേദിവസം ക്രൂവിലുള്ള മുഴുവന്‍ പേരും കോവിഡ് ടെസ്റ്റ് നടത്തി റിസല്‍ട്ട് നെഗറ്റീവാണെന്ന് ഉറപ്പിച്ചിട്ടാണ് ലൊക്കേഷനിലെത്തിയത്. കഴിവതും പുറത്തൊന്നും പോകാതെ എല്ലാവരും ശ്രദ്ധിക്കുന്നുണ്ട്. ആര്‍ട്ടിസ്റ്റുകള്‍ക്ക് ക്യാമറയ്ക്ക് മുമ്പില്‍ മാസ്ക് വയ്ക്കാന്‍ പറ്റില്ലല്ലോ. എല്ലാ സുരക്ഷാ ക്രമീകരണങ്ങളും നടത്തിയാണ് ഷൂട്ട് ചെയ്യുന്നത്.
പ്രേക്ഷകര്‍ക്ക് വീട്ടിലെ ഒരംഗത്തെ പോലെയാണ് ചിപ്പി?
ഞാനൊരു സാധാരണക്കാരിയാണ്. അഭിനയം എന്റെ ജോലിയാണ്. തിരുവനന്തപുരത്തുള്ളവര്‍ക്ക് ഞാന്‍ സുപരിചിതയാണ്. വീട്ടിലേക്കുള്ള സാധനങ്ങള്‍ വാങ്ങാന്‍ സൂപ്പര്‍മാര്‍ക്കറ്റിലും അമ്പലങ്ങളിലും മറ്റിടങ്ങളിലുമൊക്കെ പതിവായി പോകുന്നതുകൊണ്ട് സെലിബ്രിറ്റിയായിട്ട് ആരും കാണാറില്ല. പക്ഷേ പുറത്തുവച്ച് കാണുമ്പോള്‍ സീരിയലിനെക്കുറിച്ചൊക്കെ അഭിപ്രായങ്ങള്‍ പറയാറുണ്ട്.
പെര്‍ഫെക്ട് അമ്മയാണ് ചിപ്പി?
മകള്‍ അവന്തിക ബെംഗളൂരു ക്രൈസ്റ്റ് യൂണിവേഴ്സിറ്റിയില്‍ ബി.ബി.എയ്ക്ക് ചേര്‍ന്നു. ഓണ്‍ലൈന്‍ ക്ലാസുകളൊക്കെയായി മോളിപ്പോള്‍ വീട്ടിലുണ്ട്. ഞാന്‍ ഷൂട്ടിന് പോകുന്നത് ചെറുപ്പം മുതല്‍ കണ്ടുവളര്‍ന്നതുകൊണ്ട് കാര്യങ്ങളൊക്കെ മാനേജ് ചെയ്യാന്‍ അവള്‍ക്കറിയാം. മോളാണെങ്കില് സാഹചര്യങ്ങള്‍ മനസിലാക്കി അഡ്ജസ്റ്റ് ചെയ്യുന്ന കൂട്ടത്തിലാണ്. ഒരു പ്രോജക്ട് തുടങ്ങിയാല്‍ ആദ്യത്തെ കുറച്ച് ദിവസങ്ങള്‍ നല്ല തിരക്കിലായിരിക്കും. പിന്നീടങ്ങോട്ട് മാസത്തില്‍ കുറച്ച് ദിവസമേ ഷൂട്ടുണ്ടാവൂ.
ഞാന്‍ വീട്ടില്‍ വെറുതെയിരിക്കുന്നത് മോള്‍ക്കിഷ്ടമല്ല. ഞാന്‍ അഭിനയിക്കുന്നത് കാണാനിഷ്ടമാണ്. സിനിമയില്‍ അഭിനയിച്ചുകൂടെ എന്നെന്നോട് ചോദിക്കാറുണ്ട്. ഒപ്പം അമ്മയ്ക്ക് നല്ല റോളുകള്‍ കൊടുക്കണമെന്ന് അച്ഛനോട് ശുപാര്‍ശ ചെയ്യാറുമുണ്ട്.
ഞാനഭിനയിച്ച സിനിമകളൊക്കെ മോള്ക്കിഷ്ടമാണ്. സിനിമയില്‍ എന്റെ സീനുകള്‍ വരുമ്പോള്‍ അവളെന്റെ മുഖത്തേയ്ക്ക് നോക്കും. ചമ്മലോടെ ഇരിക്കുമ്പോള്‍ എന്നെ കളിയാക്കും. അതുകൊണ്ട് അഭിനയിച്ച പഴയ സിനിമകളൊന്നും അവളെ കാണിക്കാറില്ല.

നിര്‍മ്മാതാവ് എന്ന നിലയില്‍ സീരിയലുകള്‍ തെരഞ്ഞെടുക്കുന്നത്?
ഇതൊക്കെ എവിടെയെങ്കിലും നടക്കുമോ എന്ന് പ്രേക്ഷകരെ കൊണ്ട് ചോദിപ്പിക്കുന്ന രീതിയിലുള്ള സീരിയലുകള്‍ ചെയ്യില്ലെന്ന് ആദ്യമേ തീരുമാനിച്ചിരുന്നു. അതുപോലെ നെഗറ്റീവ് രീതിയിലുള്ള കഥാപാത്രങ്ങളോടും യോജിപ്പില്ല. പ്രേക്ഷകര്‍ക്ക് ഇഷ്ടപ്പെടുന്ന രീതിയിലുള്ള കഥകളാണ് സെലക്ട് ചെയ്യുന്നത്. ഇപ്പോള്‍ ചെയ്യുന്ന സാന്ത്വനം എന്ന സീരിയലും അതിലെ കഥാപാത്രവും വളരെയിഷ്ടത്തോടെ തിരഞ്ഞെടുത്തതാണ്.
ഹിന്ദി സീരിയലുകളുടെയൊക്കെ സ്വാധീനത്താലാവാം ഇപ്പോള്‍ മലയാളത്തിലും ഒരുപാട് ആഭരണങ്ങളും മേക്കപ്പുമൊക്കെയുള്ള കഥാപാത്രങ്ങളെ കാണാം. കഥയ്ക്ക് ആവശ്യമായ രീതിയില്‍ മേക്കപ്പും ആഭരണങ്ങളും കോസ്റ്റിയൂമുമണിയാം. എന്നാലും ഓവറാകാതെ ശ്രദ്ധിക്കണമെന്നാണ് എന്റെ അഭിപ്രായം.
വീണ്ടും സിനിമയില്‍ പ്രതീക്ഷിക്കാമോ?
സ്വന്തം പ്രൊഡക്ഷന്റെ സിനിമയില്‍ അഭിനയിച്ചുകൂടെ എന്ന് പലരും ചോദിക്കുന്നുണ്ട്. ഞങ്ങളുടെ പ്രൊഡക്ഷനില്‍ വന്ന സിനിമയില്‍ എനിയ്ക്ക് പറ്റിയ കഥാപാത്രങ്ങളൊന്നുമുണ്ടായിരുന്നില്ല. പിന്നെ ഓഫറുകള്‍ വരുന്ന സമയത്തൊക്കെ സീരിയലിന്റെ ഷൂട്ടിണ്ടാകും.
ചേട്ടന് സിനിമയുടെ കാര്യങ്ങളില്‍ തിരക്കാകുമ്പോള്‍ ഞാനാണ് സീരിയലിന്റെ കാര്യങ്ങള്‍ നോക്കിയിരുന്നത്. ഇപ്പോള്‍ സിനിമയില്‍ അഭിനയിക്കണമെന്ന് തോന്നുന്നില്ല.

Comments