മോട്ടറോള ലൈസൻസിയായ ബിനാറ്റോൺ ഇന്ത്യയിൽ ട്രൂ വയർലെസ് മോട്ടറോള വെർവ് ബഡ്സ് 100, നെക്ക്ബാൻഡ്-സ്റ്റൈൽ മോട്ടറോള വെർവ് റാപ്പ് 105, വെർവ് ലൂപ്പ് 105 എന്നി മൂന്ന് പുതിയ വയർലെസ് ഓഡിയോ ഡിവൈസുകൾ അവതരിപ്പിച്ചു.
IPX5 റേറ്റിങ് വാട്ടർ റെസിസ്റ്റൻസുമായി ആണ് മോട്ടറോള വെർവ് സീരീസ് ഓഡിയോ ഡിവൈസുകൾ എത്തുന്നത്. 100 ചാർജിംഗ് കേസുമായി വരുന്ന വെർവ് ബഡ്സ് 14 മണിക്കൂർ വരെ ബാറ്ററി ലൈഫ് വാഗ്ദാനം ചെയ്യുന്നുണ്ടെന്നാണ് റിപ്പോർട്ട്. നവംബർ 10 മുതൽ വെർവ് ബഡ്സ് 100 ട്രൂ വയർലെസ് ഹെഡ്ഫോണുകൾ ആമസോണിൽ മാത്രമായി ലഭ്യമാക്കും. 2,699 രൂപയ്ക്ക് ഇത് സ്വന്തമാക്കാം. 1,699 രൂപ വിലയിൽ വെർജ് റാപ്പ് 105 ആമസോൺ, ഫ്ലിപ്കാർട്ട്, മറ്റ് ഓഫ്ലൈൻ ചാനലുകൾ വഴി ഇപ്പോൾ ലഭ്യമാണ്. വെർജ് ലൂപ്പ് 105 ഇയർഫോണുകൾ ഇപ്പോൾ ആമസോണിൽ മാത്രമായി ലഭ്യമാണെന്നാണ് സൂചന.
വെർവ് ബഡ്സ് 100 ട്രൂ വയർലെസ് ഹെഡ്ഫോണുകൾക്ക് പോർട്ടബിൾ ചാർജിംഗ് കേസുമായി 14 മണിക്കൂർ വരെ ബാറ്ററി ലൈഫ് ലഭിക്കുമെന്നാണ് റിപ്പോർട്ട്. മോട്ടറോള വെർവ് ലൂപ്പ് 105 സ്പോർട്സ് ഇൻ-ഇയർ ഇയർഫോണുകൾ 8 മണിക്കൂർ വരെ ബാറ്ററി ലൈഫ് വാഗ്ദാനം ചെയ്യുന്നു. മാഗ്നറ്റിക് ഇയർബഡുകൾ ഉപയോഗിക്കാത്ത സമയം മുഴുവൻ കഴുത്തിൽ തന്നെ ലോക്ക് ചെയ്യ്തിടാം.






