
തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് ഏറ്റവും കൂടുതല്‍ കൊവിഡ് രോഗം സ്ഥിരീകരിച്ചത് മലപ്പുറം ജില്ലയില്‍. 548 പേര്‍ക്കാണ് മലപ്പുറത്ത് രോഗം സ്ഥിരീകരിച്ചത്. എറണാകുളത്ത് 479 ഉം, തൃശ്ശൂര്‍ 433 പേര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ആലപ്പുഴ 353, തിരുവനന്തപുരം 324, കൊല്ലം 236, പാലക്കാട് 225, കോട്ടയം 203, കണ്ണൂര്‍ 152, കാസര്‍ഗോഡ് 75, വയനാട് 50, പത്തനംതിട്ട 43, ഇടുക്കി 42 എന്നിങ്ങനേയാണ് മറ്റു ജില്ലകളിലെ രോഗബാധ.
സംസ്ഥാനത്ത് ഇന്ന് 3593 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.കഴിഞ്ഞ 24 മണിക്കൂറിനിടെ 32,489 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 11.06 ശതമാനം ആണ്. റുട്ടീന്‍ സാമ്പിള്‍, എയര്‍പോര്‍ട്ട് സര്‍വയിലന്‍സ്, പൂള്‍ഡ് സെന്റിനല്‍, സിബി നാറ്റ്, ട്രൂനാറ്റ്, സിഎല്‍ഐഎ, ആന്റിജന്‍ അസ്സെ എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 51,30,922 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്.






