
വാഷിംഗ്ടണ്‍: അമേരിക്കന്‍ കമ്പനിയായ മൊഡേണയുടെ കോവിഡ് പരീക്ഷണാത്മക വാക്സിന് 94.5 ശതമാനം ഫലപ്രദമെന്ന് റിപ്പോര്‍ട്ട്. പ്രതിരോധ വാക്സിന്റെ മൂന്നാഘട്ട പരീഷണത്തിന്റെ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.
തങ്ങളുടെ വാക്സിന് ഗുരുതര കേസുള്‍പ്പെടെയുള്ള കോവിഡ് 19 പ്രതിരോധിക്കാന്‍ കഴിയുമെന്ന ആദ്യ ക്ലിനിക്കല്‍ സാധൂകരണമാണ് നല്‍കിയിരിക്കുന്നതെന്നും മോഡേണുടെ സിഇഒ സ്റ്റീഫന്‍ ബന്‍സല്‍ പറഞ്ഞു.
യുഎസ് നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹെല്‍ത്തിന്റെ സഹകരണത്തോടെ വികസിപ്പിച്ച വാക്സിന് 28 ദിവസത്തെ ഇടവേളയില്‍ രണ്ട് തവണയായാണ് നല്‍കുന്നത്. വാക്സിന് നല്കിയ 30,000 കോവിഡ് ബാധിതരില്‍ 95 പേരുടെ ഡേറ്റകളുടെ അടിസ്ഥാനത്തിലാണ് പ്രാഘമിക ഫലം തയാറാക്കിയിരിക്കുന്നത്.






